കോഴിക്കോട് : ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മോഹന്‍ലാലിനെ പരിഗണിക്കുന്നുവെന്ന വാര്‍ത്തകളെ തള്ളി ബിജെപി അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള. ഈ കാര്യത്തെ കുറിച്ച് തനിക്ക് അറിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മോഹന്‍ലാലും സുരേഷ് ഗോപിയും പന്തളം രാജകുടുംബ പ്രതിനിധിയും പട്ടികയിലുള്ള ആര്‍എസ്എസ് റിപ്പോര്‍ട്ട് വാര്ത്താസൃഷ്ടി മാത്രമാണെന്നും അത്തരമൊരു റിപ്പോര്‍ട്ടിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും ശ്രീധരന് പിള്ള പറഞ്ഞു. ഇന്നലെ ലാലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ചര്‍ച്ചകളൊന്നും നടന്നിലെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസും പറഞ്ഞിരുന്നു.
Post Your Comments