NewsEntertainment

സേവ് ലുട്ടാപ്പി ക്യാംപെയിനുമായി സോഷ്യല്‍ മീഡിയ

 

കൊച്ചി: മായാവിക്ക് പുതിയ എതിരാളിയെ കൊണ്ടുവരാനുള്ള ബാലരമയുടെ ‘നീക്ക’ത്തിനെതിരെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ. വളരെ പ്രസിദ്ധമായ മായാവി ചിത്രകഥ ഇത്രയധികം പ്രചാരം നേടാന്‍ കാരണം ലുട്ടാപ്പിയാണെന്നാണ് ചിലരുടെ വാദം. മായാവിക്ക് പുതിയ എതിരാളി വരുന്നുവെന്ന് ബാലരമ ഫെയിസ്ബുക്ക് പേജില്‍ അറിയിച്ചതോടെയാണ് ‘പ്രതിഷേധവും’ ആരംഭിച്ചത്. ലുട്ടാപ്പിക്ക് മേല്‍ മറ്റൊരു വില്ലനെ കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ വലിയ ക്യാംപെയ്നാണ് നടക്കുന്നത്. #സേവ് ലുട്ടാപ്പി എന്ന ഹാഷ്ടാഗിലാണ് ക്യാംപെയ്ന്‍.

പുതിയ വില്ലന്‍ കഥാപാത്രം ലുട്ടാപ്പിയുടെ കാമുകിയാണെന്നും ചിലര്‍ ആരോപിക്കുന്നുണ്ട്. സംഭവം എന്തായാലും രസകരമായ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. വര്‍ഷങ്ങളായി മായാവിയുടെ എതിരാളിയാണ് ലുട്ടാപ്പി. കുന്തത്തില്‍ കയറി പറന്ന് മായാവിയുടെ വടി സ്വന്തമാക്കുന്ന ലുട്ടാപ്പിയാണ് ബുദ്ധികേന്ദ്രമായ കുട്ടൂസന്റെയും ഡാകിനിയുടെയും പ്രധാന ആയുധം. ഇത്രയേറെ പ്രത്യേകതകളുണ്ടായിട്ടും ലുട്ടാപ്പിയെന്ന് തങ്ങളുടെ സ്വന്തം കുട്ടിച്ചാത്തനെ ഒഴിവാക്കാന്‍ അനുവദിക്കില്ലെന്നാണ് ചില ആരാധകരുടെ മുന്നറിയിപ്പ്.

ബാലരമ ഒഴിവാക്കുമെന്നും ചിലര്‍ ഭീഷണി മുഴക്കുന്നുണ്ട്. ലുട്ടാപ്പി എവിടെടാ! ഞങ്ങടെ കൊച്ചിന് വല്ലോം പറ്റിയാല്‍ ആണ്! ഇടിച്ചു റൊട്ടി ആക്കി കളയും എല്ലാത്തിനേം എന്നാണ് ഒരു ആരാധകന്റെ കമന്റ്.

shortlink

Post Your Comments


Back to top button