തിരുവനന്തപുരം : നിലപാട് മാറ്റവുമായി ദേവസ്വംബോർഡ് പ്രസിഡന്റ് എ പദ്മകുമാർ. ബോർഡ് കമ്മീഷണർ എൻ വാസുവിനോട് വിശദീകരണം ചോദിച്ചിട്ടില്ല. സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് ബോധപൂർവം പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമമുണ്ട്. താൻ പുറത്തല്ല, അകത്ത് തന്നെയാണ്. പുറത്ത് പോകാൻ ഉദ്ദേശമില്ലെന്നും കാലാവധി പൂർത്തിയാക്കുമെന്നും പദ്മകുമാർ പറഞ്ഞു.
താൻ കമ്മീഷണറോട് വിശദീകരണം ചോദിച്ചിട്ടില്ല. റിപ്പോർട്ട് കിട്ടട്ടെ എന്നു പറഞ്ഞത്
വളച്ചൊടിക്കുകയായിരുന്നു.തുടർന്ന് അത് അന്തിച്ചർച്ചയ്ക്ക് വിധേയമാക്കി. 739 കോടി ശബരിമല വികസനത്തിനായി അനുവദിച്ച സർക്കാരിനൊപ്പമാണ് താൻ. വികാരപരമായി സുപ്രീംകോടതി വിധിയെ സമീപിക്കില്ല. സാവകാശ ഹർജി സംബന്ധിച്ച് ദേവസ്വം മന്ത്രിയുമായി വ്യത്യസ്ത അഭിപ്രായമെന്നത് മാധ്യമസൃഷ്ടിയാണ്. തർക്കത്തിലാക്കി ദേവസ്വം ബോർഡിനെ തകർക്കാമെന്ന് കരുതേണ്ടെന്നും പദ്മകുമാർ പറഞ്ഞു.
ദേവസ്വംബോർഡിന്‍റെ അഭിഭാഷകൻ സുപ്രീംകോടതിയിൽ സാവകാശഹർജിയെക്കുറിച്ച് പരാമർശിക്കാതെ സർക്കാരിനെ പിന്തുണച്ചതിൽ നേരത്തെ പദ്മകുമാർ അതൃപ്തി പരസ്യമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് നിലപാട് മാറ്റവുമായി അംഗത്തെത്തിയത്.
Post Your Comments