Latest NewsIndia

പാപ്പര്‍ കമ്പനികള്‍ക്ക്  കടം അടച്ചുതീര്‍ക്കാന്‍ റിസര്‍വ്വ് ബാങ്ക് അനുമതി

പാ ​പ്പ​ര്‍ ന​ട​പ​ടി​ക്ക് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള കമ്ബനി​ക​ള്‍​ക്കു വി​ദേ​ശ​വാ​യ്പ എ​ടു​ത്ത് വാ​യ്പ​ക​ള്‍ അ​ട​ച്ചു​തീ​ര്‍​ക്കാ​ന്‍ റി​സ​ര്‍​വ് ബാ​ങ്ക് അ​നു​മ​തി ന​ല്കി. വി​ദേ​ശ​വാ​ണി​ജ്യ വാ​യ്പ എ​ടു​ത്തു ബാ​ങ്ക് വാ​യ്പ അ​ട​യ്ക്കാ​നോ വേ​റെ വാ​യ്പ കൊ​ടു​ക്കാ​നോ പാ​ടി​ല്ലെ​ന്നാ​ണു നി​ല​വി​ലെ വ്യ​വ​സ്ഥ. ഇ​ത് പാ​പ്പ​ര്‍ ഹ​ര്‍​ജി നല്‍കിയ കമ്പനി​ക​ള്‍​ക്ക് ഒ​ഴി​വാ​ക്കി​ക്കൊ​ടു​ക്കും. എ​ന്നാ​ല്‍ ഇ​ന്ത്യ​ന്‍ ബാ​ങ്കു​ക​ളു​ടെ വി​ദേ​ശ ശാ​ഖ​ക​ളി​ലോ സ​ബ്സി​ഡി​യ​റി​ക​ളി​ലോ നി​ന്നാ​ക​രു​ത് പാപ്പര്‍ കമ്പനികളുടെ വാ​യ്പ. ഇതുമായി ബന്ധപ്പെട്ട മാ​ര്‍​ഗ​രേ​ഖ ഉ​ട​നേ പു​റ​പ്പെ​ടു​വി​ക്കു​മെ​ന്നു റി​സ​ര്‍​വ് ബാ​ങ്ക് പ​ത്ര​ക്കു​റി​പ്പി​ല്‍ പ​റ​ഞ്ഞു.

ഒ​രു കോ​ടി രൂ​പ​യി​ല്‍ കൂ​ടി​യ നി​ക്ഷേ​പ​ങ്ങ​ളെ ബ​ള്‍​ക്ക് നി​ക്ഷേ​പ​ങ്ങ​ളാ​യി പ​രി​ഗ​ണി​ച്ച്‌ ഉ​യ​ര്‍​ന്ന പ​ലി​ശ ന​ല്കാ​ന്‍ ബാ​ങ്കു​ക​ളെ അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​നി​മു​ത​ല്‍ ര​ണ്ടു കോ​ടി രൂ​പ​യി​ല്‍ കൂ​ടു​ത​ല്‍ ഉ​ള്ള നി​ക്ഷേ​പ​ങ്ങ​ളാ​കും ബ​ള്‍​ക്ക് നി​ക്ഷേ​പ​ങ്ങ​ള്‍. അ​ര്‍​ബ​ന്‍ കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കു​ക​ള്‍​ക്ക് മൂ​ല​ധ​ന​സ​ഹാ​യം ന​ല്കു​ക​യും പ​ണ​ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ന്ന ഒ​രു കേ​ന്ദ്ര​സം​വി​ധാ​നം നടപ്പില്‍ വരുത്തുമെന്നും ബാങ്ക് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button