Latest NewsIndia

പ്രിയങ്കയിൽനിന്നോ ജ്യോതിരാദിത്യ സിന്ധ്യയിൽനിന്നോ അത്ഭുതം പ്രതീക്ഷിക്കേണ്ടതില്ല; രാഹുൽ ഗാന്ധി

ന്യൂഡൽഹി: രണ്ടു മാസത്തിനുള്ളിൽ പ്രിയങ്കാ ഗാന്ധി എന്തെങ്കിലും അത്ഭുതം പ്രവർത്തിക്കുമെന്ന് കരുതേണ്ടെന്ന് വ്യക്തമാക്കി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രിയങ്കയിൽനിന്നോ ജ്യോതിരാദിത്യ സിന്ധ്യയിൽനിന്നോ ഏതെങ്കിലും തരത്തിലുള്ള അത്ഭുതം പ്രതീക്ഷിക്കരുതെന്നും 2022ലെ നിയമസഭ തിരഞ്ഞെടുപ്പിനായി ഉത്തർപ്രദേശിൽ കളമൊരുക്കുകയാണ് അവരുടെ ഉത്തരവാദിത്തമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

അതേസമയം ആർഎസ്എസിന്റെ രാഷ്ട്രീയ തത്വങ്ങളോടും ബിജെപിയോടും എതിരിട്ട് നിൽക്കുമെന്ന് പ്രിയങ്ക ഗാന്ധി പറയുകയുണ്ടായി. ആർഎസ്എസിന്റെയും ബിജെപിയുടെയും തത്വങ്ങളും ചിന്തകളും ഒന്നിച്ച് എതിർക്കണം. താൻ പുതുതായി എത്തിയതാണെന്നും പരമാവധി സഹായങ്ങള്‍ ചെയ്യാൻ ശ്രമിക്കുമെന്നും പ്രിയങ്ക വ്യക്തമാക്കി. മുൻപ് രാഹുൽ ഗാന്ധിയും ബിജെപിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button