NewsInternational

കത്തോലിക്ക സഭയിലെ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ മാര്‍പാപ്പ

 

അബുദാബി: കത്തോലിക്ക സഭയില്‍ തുടര്‍ന്ന് വരുന്ന ലൈംഗിക അതിക്രമങ്ങളില്‍ മൗനം വെടിഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പ. സഭയില്‍ വൈദികര്‍ കന്യാസ്ത്രീകളെ ലൈംഗിക അടിമകളായി കാണുന്ന പ്രവണതയുണ്ടെന്നും ഇതിപ്പോഴും തുടരുന്നുണ്ടാകുമെന്നും മാര്‍പാപ്പ പറഞ്ഞു. യുഎഇയില്‍നിന്ന് റോമിലേക്ക് തിരിച്ചു പോകുമ്പോഴായിരുന്നു മാര്‍പാപ്പ സഭയില്‍ ഉയര്‍ന്ന് വരുന്ന ലൈംഗിക അതിക്രമങ്ങളെപ്പറ്റി പ്രതികരിച്ചത്. ഇതാദ്യമായാണ് സഭയോ മാര്‍പാപ്പയോ ഈ വിഷയത്തില്‍ പരസ്യ പ്രതികരണം നടത്തുന്നത്.

വത്തിക്കാനിലെ വനിതാ പ്രസിദ്ധീകരണമായ ‘വുമണ്‍ ചര്‍ച്ച് വേള്‍ഡ്’ വിദേശങ്ങളില്‍ കന്യാസ്ത്രീകള്‍ക്ക് ഗര്‍ഭം അലസിപ്പിക്കേണ്ടി വന്നതായും പീഡനത്തിലുടെ ഗര്‍ഭം ധരിച്ച സാഹചര്യമുണ്ടായതായും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കിടയാക്കിയ സാഹചര്യത്തിലാണ് പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button