ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ കേന്ദ്രത്തിനെതിരെ കുരുക്ക് മുറുകുന്നു. കരാറിനായി പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടതായി തെളിഞ്ഞുവെന്ന് രാഹുല്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. പ്രതിരോധ മന്ത്രിയെ മറികടന്ന് പിഎംഒ നേരിട്ട് ചര്‍ച്ചകള്‍ നടത്തി. അതേസമയം പ്രധാനമന്ത്രിയുടെ സമാന്തര ചര്‍ച്ച കരാറിനെ ദുര്‍ബലപ്പെടുത്തിയെന്നും രാഹുല്‍ ആരോപിച്ചു. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിന്റെ തെളിവ് പുറത്തുവന്നതിനു പിന്നാലെയാണ് മോദിക്കെതിരെ ഒരു തുറന്ന യുദ്ധത്തിന് രാഹുല്‍ രംഗത്തെത്തിയത്.
വ്യോമസേനയുടെ 30,000 കോടിരൂപ മോദി മോഷ്ടിച്ച് അനില്‍ അംബാനിക്ക് നല്കി.പ്രധാനമന്ത്രി ഒരേസമയം കള്ളനും കാവല്‍ക്കാരനും കളിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രി കള്ളനാണെന്ന് പ്രതിരോധ മന്ത്രാലയവും പറയുന്നു. സുപ്രീം കോടതിയില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ തെളിവുകള്‍ മറച്ചുവച്ചെുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇടപാടിലെ പ്രധാനമന്ത്രിയുടെ ഇടപെടലിനെ കുറിച്ച് ഒരുവര്‍ഷമായി കോണ്‍ഗ്രസ് ആരോപണമുന്നയിക്കുകയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും കള്ളം പറഞ്ഞു. അനില്‍ അംബാനിയുടെ കമ്പനിയെ തിരഞ്ഞെടുക്കാന്‍ മോദി നേരിട്ട് ഇടപെട്ടിരുന്നെന്ന് മുന്‍ഫ്രഞ്ച് പ്രസിഡന്റ് ഒലാന്ദെ വെളിപ്പെടുത്തിയിരുന്നെന്നും രാഹുല്‍ പറഞ്ഞു. കോര്‍പറേറ്റ് യുദ്ധത്തില്‍ അനില്‍ അംബാനിയുടെ പ്രതിനിധിയാണ് മോദിയെന്നും രാഹുല്‍ ആരോപിച്ചു. റാഫേല്‍ കരാറില്‍ കേന്ദ്രത്തെ വെട്ടിലാക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
Post Your Comments