Latest NewsIndiaNews

എന്റെ അമ്മ സൂപ്പര്‍ വുമണ്‍ തന്നെയാണ്; ശരകുമാര്‍ തന്റെ അച്ഛനല്ലെന്ന് ഒരിക്കലും തോന്നിയിട്ടില്ല; പൊട്ടിത്തെറിച്ച് ശരത്കൂമാറിന്റെ മകള്‍ റയാന്‍

മറ്റൊരാളുടെ കുഞ്ഞിന് സ്വന്തമെന്ന് കരുതി സ്നേഹം നല്‍കാന്‍ യഥാര്‍ത്ഥ പുരുഷനു മാത്രമേ കഴിയൂ

ചെന്നൈ: ശരത്കുമാര്‍ രാധിക ദമ്പതികളുടെ മകള്‍ റയാന്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് അധിക്ഷേപ കമന്റുകള്‍ പ്രചരിക്കുന്നതിനെത്തുടര്‍ന്ന് പൊട്ടിത്തെറിച്ച് താരപുത്രി തന്നെ രംഗത്തെത്തി. രാധിക, ശരത് കുമാര്‍ ദമ്പതികള്‍ റയാന്റെ കുഞ്ഞിനൊപ്പമിരിക്കുന്ന ചിത്രത്തോടോപ്പം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന അധിക്ഷേപ കുറിപ്പുകളാണ് റയാനെ ചൊടിപ്പിച്ചത്. എന്റെ അമ്മ രാധിക ഒരു സൂപ്പര്‍ വുമണ്‍ തന്നെയാണ്. ജീവിതത്തില്‍ ഒറ്റപ്പെട്ട സമയത്ത് സ്വന്തം ബിസിനസ് നടത്തി കരിയറിലും മികച്ച തിരിച്ചു വരവ് നടത്തി. അതിനേക്കാള്‍ എല്ലാം ഉപരി ശരത് കുമാര്‍ എനിക്ക് അച്ഛന്‍ തന്നെയാണ്. മറ്റൊരാളുടെ കുഞ്ഞിന് സ്വന്തമെന്ന് കരുതി സ്നേഹം നല്‍കാന്‍ യഥാര്‍ത്ഥ പുരുഷനു മാത്രമേ കഴിയൂവെന്നും റയാന്‍ പറഞ്ഞു.

തന്നെ ഒറ്റയ്ക്ക് വളര്‍ത്തി വലുതാക്കിയ അമ്മ രാധികയെ വിമര്‍ശിക്കാനും പരിഹസിക്കാനും എന്നും നിരവധി ആളുകള്‍ ഉണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് എനിക്കും ഒരു കുഞ്ഞായി എന്നിട്ടും ഇതിനു ഒരു മാറ്റവുമില്ല. കൂടാതെ ശരത്കുമാര്‍ തന്റെ അച്ഛനല്ലെന്ന് ഒരിക്കല്‍ പോലും തോന്നിയിട്ടില്ല. അദ്ദേഹത്തിന് ഞാന്‍ ഒരു ബോണസ് തന്നെയായിരുന്നു, ഭാരമായി ഇന്ന് വരെ പറഞ്ഞിട്ടില്ല. ഡിഎന്‍എയിലോ രകത്ബന്ധത്തിലോ അല്ല സ്നേഹമുണ്ടോയെന്നതാണ് പ്രസക്തി. എന്റെ അച്ഛന്‍ സൂപ്പര്‍ തന്നെയാണ് അദ്ദേഹത്തിന് ഊര്‍ജസ്വലയായ ഭാര്യയെ ലഭിച്ചു. നാലുമക്കളും പേരമക്കളുമായി അദ്ദേഹം സുഖജീവിതം നയിക്കുന്നു- റയാന്‍ കുറിച്ചു. ആദ്യ ഭാര്യ ഛായയുമായുളള വിവാഹമോചനത്തിനു ശേഷമാണ് ശരത്കുമാര്‍ രാധികയെ വിവാഹം കഴിച്ചത്. രാധികയുടെ മൂന്നാം വിവാഹമായിരുന്നു അത്. മുന്‍ വിവാഹബന്ധത്തിലെ രണ്ടു മക്കളില്‍ ഒരാളാണ് റയാന്‍.

shortlink

Post Your Comments


Back to top button