കോഴിക്കോട് : തന്റെ വിശ്വാസം മാത്രമാണ് ശരി എന്ന നിലപാട് മാറണമെന്നും മറ്റുള്ളവരുടെ വിശ്വാസത്തെയും അംഗീകരിക്കുവാന്‍ എല്ലാവരും തയ്യാറാകണമെന്നും മന്ത്രി കെ.ടി.ജലീല്‍. റാന്നി പി.ജെ.ടി ഹാളില്‍ നടന്ന ന്യൂനപക്ഷ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാവരുടേയും പുരോഗതിയാണ് സംവരണം കൊണ്ട് ലക്ഷ്യമിടുന്നതെന്നും എല്ലാവര്‍ക്കും തുല്യത ലഭിക്കുമ്പോള്‍ സംവരണം തന്നെ ഇല്ലാതെയാകുമെന്നും, രാജ്യപുരോഗതിക്ക് എല്ലാ വിഭാഗം ജനങ്ങളുടേയും അഭിവൃദ്ധി അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.
എല്ലാ വിശ്വാസങ്ങളും ഭരണഘടനയ്ക്ക് താഴെയാണെന്നും, ബഹുമത സാമൂഹിക ഘടനയില്‍ ജീവിക്കുമ്‌ബോള്‍ സമൂഹത്തിന്റെ ഐക്യമാണ് പ്രധാനമെന്നും അതിനായി നിലകൊള്ളണമെന്നും മന്ത്രി പറഞ്ഞു. കൂടാതെ, ന്യൂനപക്ഷഭൂരിപക്ഷ സമൂഹത്തിലെ പുതുതലമുറ തമ്മില്‍ പരസ്പരം ഇടപെടലുകളും സൗഹൃദങ്ങളും ഉണ്ടാകണം.
സംസ്ഥാന സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷവികസന ധനകാര്യ കോര്‍പ്പറേഷനാണ് ന്യൂനപക്ഷ സംഗമം സംഘടിപ്പിച്ചത്.
Post Your Comments