മോദിസര്‍ക്കാരിനെ വെല്ലുവിളിച്ച നടത്തിയ ധര്‍ണയ്ക്ക് ശേഷം മറ്റൊരു വേദിയില്‍ പ്രത്യക്ഷപ്പെട്ട മമത ബാനര്‍ജിയുടെ വീഡിയോ വൈറലാകുന്നു. സിബിഐക്കെതിരെ നടത്തിയ സമരത്തില്‍
സുപ്രീംകോടതി ഉത്തരവ് മമതയ്ക്ക് ശക്തമായ തിരിച്ചടിയായെന്ന് മാധ്യമങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനിടയില്‍ ഇതൊന്നും കണക്കിലെടുക്കാതെ സ്വയം മറന്നു പാടുന്ന മമതയാണ് വീഡിയോയിലുള്ളത്.
ബംഗാള്‍ ആഗോള വ്യാപാര ഉച്ചകോടിയില്‍ ഒരു സംഘം ബാവുല്‍ ഗായകര്‍ക്കൊപ്പമാണ് മമത ബാനര്‍ജി എത്തിയത്. ബാവുല്‍ ഗായകരുടെ സംഘഗാനത്തില്‍ ഏക് താരയുമേന്തി മതി മറന്നുപാടുന്ന മമത തന്നെയായിരുന്നു വേദിയിലെ മുഖ്യ ആകര്‍ഷണകേന്ദ്രം. കാവി വസ്ത്രം ധരിച്ചവര്‍ക്കിടയില്‍ പതിവ് വെള്ള സാരിയുമായായിരുന്നു മമത നിന്നത്. ബംഗാളി കവി ദ്വിജേന്ദ്രലാലിന്റെ ദേശഭക്തി ഗാനമായിരുന്നു സംഗം ആലപിച്ചത്. ചാണക്യതന്ത്രമറിയുന്ന രാഷ്ട്രീയക്കാരി എന്നതിനപ്പുറം നല്ല സഹൃദയും കലാകാരിയുമാണ് ബംഗാളിന്റെ സ്വന്തം ദീദി.
Kolkata: Bengal CM Mamata Banerjee joins Baul folk singers on the stage at Bengal Global Business Summit
Report: @iindrojit
More #ReporterDiary: https://t.co/FAHzdjSiWA pic.twitter.com/fKynt6wQLf— IndiaToday (@IndiaToday) February 7, 2019
Post Your Comments