സൗദി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. ഗാമ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തൃശൂര്‍ മാള മേലടൂര്‍ സ്വദേശി സിജോ ആന്റണിയാണ് (34) മരിച്ചത്. ഏഴ് വര്‍ഷം മുൻപ് ദമ്മാമില്‍ എത്തിയ സിജോ ആറ് മാസമായി ഒരു കാര്‍ഗോ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ടിസ്മി, മകന്: ഏബല്‍ (അഞ്ച്). പിതാവ്: ആന്റണി. മാതാവ്: ത്രേസ്യാമ്മ. സഹോദരന്: ഷിന്റോറാ (ദുബായ്).
Post Your Comments