കൊച്ചി : ശബരിമല പുനപരിശോധന ഹര്‍ജ്ജി വിഷയത്തില്‍ യുവതീ പ്രവേശനത്തിന് അനുകൂലമായി നിലപാടെടുത്ത ദേവസ്വം ബോര്‍ഡിനെതിരെ രംഗത്ത് വന്ന പ്രസിഡണ്ട് പത്മകുമാറിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. പുനപരിശോധന ഹര്‍ജികളെ എതിര്‍ക്കുന്നതിന് പകരം സാവകാശ ഹര്‍ജ്ജിക്കായി ശ്രമിക്കണമെന്നായിരുന്നു പദ്മകുമാറിന്റെ ആവശ്യം.
രണ്ടാഴ്ചയിലധികമായി ദേവസ്വം കമ്മീഷ്ണര്‍ തന്നോട് വിവരങ്ങളൊന്നും പങ്കുവയ്ക്കുന്നില്ലെന്നും പത്മകുമാര്‍ കോടിയേരിയോട് പരാതിപ്പെട്ടിരുന്നു .ഇതിന് മറുപടിയായാണ് കോടിയേരി രംഗത്തെത്തിയത്. സാവകാശ ഹര്‍ജികള്‍ക്ക് ഇനി പ്രസക്തിയില്ലെന്നും കഴിഞ്ഞ മണ്ഡലകാലത്തിന് വേണ്ടിയാണ് സാവകാശം തേടിയിരുന്നതെന്നും കോടിയേരി പ്രതികരിച്ചു. ദേവസ്വം ബോര്‍ഡ് കോടതിയില്‍ സ്വീകരിച്ച നിലപാടില്‍ പദ്മകുമാറിന് ആശയക്കുഴപ്പമുണ്ടെന്ന വാര്‍ത്തകളെയും അദ്ദേഹം നിഷേധിച്ചു.
അതേസമയം കോടതിയിലെ നിലപാട് ആരുടെ അനുമതിയോടെ എന്നതിന് കമ്മീഷണറോട് വിശദീകരണം ചോദിക്കുകയല്ല റിപ്പോര്‍ട്ട് ആവശ്യപ്പെടുകയാണ് താന്‍ ചെയ്തതെന്ന് പദ്മകുമാര്‍ വ്യക്തമാക്കി, ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെര്‍മാന്‍ രാജഗോപാലന്‍ നായരുടെ നേതൃത്വത്തില്‍ ദേവസ്വം കമ്മീഷണര്‍ എന്‍.വാസുവും അംഗങ്ങളായ ശങ്കര്‍ദാസും വിജയകുമാറും കാര്യങ്ങള്‍ തീരുമാനിക്കുന്നു എന്നാണ് പത്മകുമാറിന്റെ പരാതി.
Post Your Comments