ടോക്യോ: രണ്ടാം ലോക മഹായുദ്ധ കാലത്ത് ആരംഭിച്ച അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ റഷ്യയും ജപ്പാനും. യുദ്ധസമയത്ത് സോവിയറ്റ് യൂണിയന്‍ പിടിച്ചെടുത്ത നാലു ദ്വീപുകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാനാണ് ഇരുരാജ്യങ്ങളും ശ്രമമാരംഭിച്ചത്. ”73 വര്‍ഷത്തിനു ശേഷം സമാധാനം പുനഃസ്ഥാപിക്കുന്നത് ലളിതമായിട്ടുള്ള കാര്യമല്ല ഇതിന് സമയം ആവശ്യമാണ്. എന്നിരുന്നാലും പടിപടിയായി റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ജപ്പാന്‍ ആഗ്രഹിക്കുന്നുണ്ട്”– ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍ സോ അബേ പറഞ്ഞു. വടക്കന്‍ ദ്വീപുകളില്‍ പ്രധാനപ്പെട്ട ഹൊകൈയ്‌ഡോ തിരിച്ചു കിട്ടാന്‍ മുന്‍ഗണന നല്‍കുമെന്ന് ജപ്പാന്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.
നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ ഇതിനു വിലങ്ങു തടിയാവുകയായിരുന്നു. ചര്‍ച്ചയില്‍ ദ്വീപുകള്‍ റഷ്യയുടെ ഭാഗമായി അംഗീകരിക്കണമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലെവ്‌റോ നേരത്തെ പറഞ്ഞിരുന്നു.എന്നാല്‍, തുടര്‍ ചര്‍ച്ചകളാകാമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി സമാധാന ഉടമ്പടി ഒപ്പിടുന്നതിനുമായിരിക്കണം പ്രധാന പരിഗണനയെന്നും ജപ്പാന്‍ പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments