മുംബൈ: പൊതു വേദിയില്‍ മുഖം മറച്ചെത്തിയതിനെ തുടര്‍ന്ന് ഓസ്‌കാര്‍ അവാര്‍ഡ് ജേതാവും സംഗീതജ്ഞനുമായ എ.ആര്‍ റഹ്മാന്റെ മകള്‍ക്കെതിരെ സോഷ്യല്‍ മീഡിയ ആക്രമണം. പര്‍ദ്ദയും മുഖാവരണവും ധരിച്ച മകള്‍ ഖദീജ റഹ്മാനോടൊപ്പം വേദി പങ്കിടുന്ന ചിത്രത്തിനെതിരൊണ് വിമര്‍ശനം ഉയര്‍ന്നത്.
എ.ആര്‍ റഹ്മാന് ഓസ്‌കാര്‍ പുരസ്‌കാരം നേടികൊടുത്ത സ്ലം ഡോഗ് മില്ല്യണയര്‍ എന്ന ചിത്രത്തിന്റെ പത്താം വാര്‍ഷികാഘോഷ വേളയിലാണ്
സംഭവം. ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ഇതിനെതിരെ വിമര്‍ശനവുമായി ആളുകള്‍ രംഗത്തെത്തിയത്. റഹ്മാനെ പോലൊരാള്‍ മകളെ ഇങ്ങനെ യാഥാസ്ഥിക ചട്ടക്കൂട്ടില്‍ വളര്‍ത്തര്‍ത്തരുതെന്നായിരുന്നു റഹ്മാനെതിരെയുള്ള പ്രധാന വിമര്‍ശനം. റഹ്മാനില്‍ നിന്നും ഇങ്ങനെ ഇടുങ്ങിയ ചിന്താഗതി പ്രതീക്ഷിച്ചില്ലെന്നും മകളെ നിര്‍ബന്ധിക്കുന്നതെന്തിനാണ് എന്നുള്ള ചോദ്യങ്ങളും ഉയര്‍ന്നു.
അതേസമയം ചിത്രത്തിന് വിമര്‍ശനം ഉയര്‍ന്നതോടെ ഹ്മാനും മകള്‍ ഖതീജയും പ്രതികരണവുമായി രംഗത്തെത്തി. നിത അംബാനിക്കൊപ്പം ഭാര്യ സൈറയും രണ്ടു മക്കളും നില്‍ക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തായിരുന്നു താരത്തിന്റെ പ്രതികരണം. ചിത്രത്തില്‍ മൂത്ത മകള്‍ ഖതീജ പര്‍ദ്ദ ധരിച്ചാണ് നില്‍ക്കുന്നത്. എന്നാല്‍ ഭാര്യയും മകള്‍ റഹീമയും പര്‍ദ്ദ ധരിച്ചിട്ടില്ല എന്നും റഹാമാന്‍ കുറിച്ചു.
The precious ladies of my family Khatija ,Raheema and Sairaa with NitaAmbaniji #freedomtochoose pic.twitter.com/H2DZePYOtA
— A.R.Rahman (@arrahman) February 6, 2019
ഖതീജ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്. തന്നെ പര്‍ദ്ദ ധരിക്കാന്‍ ആരും നിര്‍ബന്ധിച്ചിട്ടില്ല എന്നായിരുന്നു ഖതീജയുടെ മറുപടി. ‘പൂര്‍ണ്ണ സമ്മതത്തോടും ബഹുമാനത്തോടും കൂടിയാണ് മുഖാവരണം ധരിച്ചത്. ജീവിതത്തില്‍ എന്ത് തെരഞ്ഞെടുക്കണമെന്ന് എനിക്ക് അറിയാം. പ്രായപൂര്‍ത്തിയായ ഒരു വ്യക്തിയാണ് ഞാന്‍. എല്ലാവര്‍ക്കും അവരുടെ ഇഷ്ടത്തിന് വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഞാനും അത് മാത്രമാണ് ചെയ്തത്. ഒരു കാര്യത്തെ കുറിച്ച് പൂര്‍ണമായും മനസിലാക്കാതെ ഒന്നും പറയരുത്’; ഖതീജ കുറിച്ചു.
Post Your Comments