KeralaLatest News

ഗൃഹപ്രവേശനത്തിന് പ്രൗഢി കൂട്ടാൻ കൊണ്ടുവന്ന ആന ഇടഞ്ഞു; ഒരാളെ ചവിട്ടിക്കൊന്നു

തൃശ്ശൂര്‍: ഗൃഹപ്രവേശനത്തിന് പ്രൗഢി കൂട്ടാൻ കൊണ്ടുവന്ന ആന ഇടഞ്ഞോടി ഒരാളെ ചവിട്ടി കൊന്നു. എട്ട് പേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ സ്വദേശി ബാബുവാണ് മരിച്ചത്. തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രന്‍ എന്ന ആനയാണ് ഇടഞ്ഞത്. അടുത്ത പറമ്പില്‍ നിന്ന് പടക്കം പൊട്ടിച്ചതോടെ ആന പരിഭ്രാന്തനായി ഓടുകയായിരുന്നു.
ഓടുന്നതിനിടെ സമീപത്ത് നില്‍ക്കുകയായിരുന്ന ബാബു ആനയുടെ ചവിട്ടേറ്റ് സംഭവസ്ഥലത്ത് വെച്ച തന്നെ മരിച്ചു. കുടുംബസുഹൃത്തിന്റെ ഗൃപ്രവേശനത്തിന് എത്തിയതായിരുന്നു ബാബു. ഗുരുവായൂര്‍ കോട്ടപ്പടിയിലാണ് സംഭവം. കോട്ടപടിയിലെ ക്ഷേത്ര ഉത്സവത്തിന്റെ എഴുന്നള്ളിപ്പിന്റെ അതേ ദിവസം തന്നെയായിരുന്നു ഗൃഹപ്രവേശം.

ഗൃഹപ്രവേശം നടത്തുന്ന വീട്ടുകാരാണ് ആനയെ ഉത്സവത്തിന്റെ എഴുന്നള്ളിപ്പിന് കൊണ്ടുവന്നത്. ഇതേ വീടിന്റെ മുറ്റത്ത് തന്നെയായിരുന്നു ആനയെ തളച്ചത്. ആന ഇടഞ്ഞോടിയ സമയത്ത് ധരാളം വിരുന്നുകാർ വീടിന് മുറ്റത്തുണ്ടായിരുന്നു. ഇവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരില്‍ രണ്ടു പേര്‍ മേളക്കാരാണ്. ഇവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. കേരളത്തിലിന്നു ജീവിച്ചിരിപ്പുള്ളതില്‍ ഏറ്റവും ഉയരമുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button