![](/wp-content/uploads/2018/09/31sm1anupamahjk.jpg)
തൃശ്ശൂര്‍ : നിയമവിരുദ്ധമായ വെടിക്കെട്ടുകള്‍ക്ക് ജില്ലയില്‍ അനുമതി നല്‍കിലെന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടി വി അനുപമ വ്യക്തമാക്കി. എക്‌സപ്ലോസീവ് റൂള്‍ പ്രകാരമുള്ള ചട്ടങ്ങള്‍ പാലിക്കുന്നവര്‍ക്കുമാത്രമെ വെടിക്കെട്ട് പ്രദര്‍ശനത്തിനുള്ള അനുമതി നല്‍കൂ. ഫാന്‍സി വെടിക്കെട്ടുകള്‍ക്ക് സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് അനുമതിയില്ല.
വെടിക്കെട്ട് നിര്‍മാതാക്കള്‍ക്കും വെടിക്കോപ്പുകള്‍ക്കും പെസോയില്‍ നിന്നുള്ള ലൈസന്‍സും ഉണ്ടാവണം. പെസോ നിഷ്‌കര്‍ഷിക്കുന്ന ക്രമീകരണങ്ങള്‍ വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് ഉണ്ടാവണമെന്നും കളക്ടര്‍ ടി വി അനുപമ അറിയിച്ചു. ലൈസന്‍സ് ഉള്ള സ്ഥലങ്ങളില്‍ മാത്രമേ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കുവാന്‍ പാടുള്ളു.
Post Your Comments