KeralaNews

കേന്ദ്ര സര്‍ക്കാരിന് സ്വന്തം ഭരണത്തില്‍ പോലും പ്രതീക്ഷയില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി

 

ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ ഭരണത്തിലുള്ളത് സ്വയം പ്രതീക്ഷ നഷ്ടപ്പെട്ട സര്‍ക്കാരാണന്നും അങ്ങനെയിരിക്കെ സര്‍ക്കാറിനെങ്ങനെയാണ് ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കാന്‍ സാധിക്കകുകയെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സിക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി. ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളില്‍ പ്രതീക്ഷ നിറച്ചു എന്നാണ് രാഷ്ട്രപതി പ്രസംഗിച്ചത് എന്നാല്‍ യാതൊരു ഭരണ നേട്ടവും എടുത്തു പറയാനില്ലാത്ത സര്‍ക്കാരാണിത്.

282 സീറ്റുകളുമായി അധികാരത്തിലെത്തിയ ബിജെപിക്ക് ഇപ്പോള്‍ 268 സീറ്റ് മാത്രമേയുള്ളൂ. ഭരണകാലത്ത് നടന്ന ഒട്ടുമിക്ക ഉപതെരഞ്ഞടുപ്പുകളിലും പരാജയപ്പെട്ട് യാതൊരു പ്രതീക്ഷയും തങ്ങളില്‍ തന്നെ ബാക്കിയില്ലാത്ത സര്‍ക്കാറെങ്ങനെയാണ് ജനങ്ങളില്‍ പ്രതീക്ഷ നിറക്കുകയെന്ന് മനസ്സിലാവുന്നില്ലന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.

സഭയില്‍ രാവിലെ സംസാരിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഖെ വിവിധ വകുപ്പുകളില്‍ നിന്ന് ലഭിച്ച കണക്കുകളുടെ പിന്‍ബലത്തില്‍ സര്‍്ക്കാരിന്റെ പരാജയം എണ്ണിയെണ്ണി പറഞ്ഞ് സ്ഥാപിച്ചപ്പോള്‍ അതിന് മറുപടി നല്‍കാന്‍ പോലും ഭരണപക്ഷത്തിന് കഴിഞ്ഞില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യാതൊരു പ്രതീക്ഷയും ജനങ്ങള്‍ക്ക് നല്‍കാനില്ലാത്തതിനാലാണ് രാജ്യത്തെ ഭിന്നിപ്പിച്ചും പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ വ്യാജ അന്യേഷണങ്ങള്‍ നടത്തിയും സര്‍ക്കാര്‍ രംഗത്ത് വരുന്നത്.

മുത്തലാഖ് ബില്ല്, പൗരത്വ ഭേദഗതി ബില്ല് തുടങ്ങിയ ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള ബില്ലുകളാണ് സര്‍ക്കാര്‍ സഭയില്‍ കൊണ്ടുവന്നത്. രാജ്യത്തെ ഭിന്നിപ്പിക്കാന്‍ നോക്കുന്നത് ഭരണനേട്ടങ്ങള്‍ ഉയര്‍ത്തി കാണിക്കാന്‍ കഴിയാത്തത് കൊണ്ടാണ്.
തങ്ങളുടെ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കെതിരെയും മന്ത്രിമാര്‍ക്കെതിരെയും അഴിമതി ആരോപണങ്ങളുണ്ടായിട്ടും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ മാത്രം ലക്ഷ്യം വെക്കുന്ന ഭരണകക്ഷിയുടെ നിലപാടില്‍ അഭിമാനമല്ല നാണക്കേടാണ് തോന്നേണ്ടതെന്നും എംപി പറഞ്ഞു. ഈ സര്‍ക്കാര്‍ യാതൊരു പ്രതീക്ഷയും ജനങ്ങള്‍ക്ക് നല്‍കുന്നില്ല മറിച്ച് ബിജെപിയുടെ ഭരണം രാജ്യത്തിന് അപടകമാണന്നും കുഞ്ഞാലിക്കുട്ടി എംപി പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button