KeralaLatest News

ശബരിമല കേസ്: കടകംപള്ളിയ്ക്ക് മറുപടിയുമായി പത്മകുമാര്‍

തിരുവനന്തപുരം: ശബരിമല കേസില്‍ സാവകാശ ഹര്‍ജിക്ക് പ്രസക്തിയില്ലെന്നും പുനപരിശോധന ഹര്‍ജിയാണ് പരിഗണിക്കുന്നതെന്നുമുള്ള ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണത്തിന് മറുപടിയുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. സാവകാശ ഹര്‍ജിക്ക് പ്രസക്തിയുണ്ടെന്ന് പത്മകുമാര്‍ പറഞ്ഞു. പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്താല്‍ പിന്നാല്‍ പാര്‍ട്ടി പ്രതിനിധിയില്ലെന്ന് പത്മകുമാര്‍ വ്യക്തമാക്കി. ദേവസ്വം ബോര്‍ഡിന്റെ തീരുമാനം ബോര്‍ഡിന്റെ മാ്ത്രമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം എ പത്മകുമാര്‍ തന്നെ ദേവസ്വം പ്രസിഡന്റായി തുടരും. പ്രസിഡന്റും ദേവസ്വം കമ്മീഷണറുമായി അഭിപ്രായ വ്യത്യാസമില്ലെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു. ഇരുവരുമായി താന്‍ ഇന്നലെ സംസാരിച്ചു. പാര്‍ട്ടിയുമായി ബന്ധമുള്ളവര്‍ സെക്രട്ടറിയെ കാണുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പദ്മകുമാറിന്റെ പരസ്യപ്രസ്താവനകളോട് അതൃപ്തിയുണ്ടെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍.വാസു. വ്യക്തമാക്കി. ഇക്കാര്യം അദ്ദേഹം പ്രതിനിധീകരിക്കുന്ന പാര്‍ട്ടി നേതൃത്വത്തെ നേരിട്ട് അറിയിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റേത് രാഷ്ട്രീയ നിയമനമെന്നും വാസു പറഞ്ഞു. കൂടാതെ എകെജി സെന്റെലെത്തി കോടിയേരി ബാലകൃഷ്ണനോട് തന്നെ അതൃപ്തി തുറന്ന് പറഞ്ഞതെന്നും വാസു വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button