ഗ്രീൻ ടീയിൽ അൽപം തേൻ ചേർത്ത് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലത്. ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ ഇത് സഹായിക്കും. രാവിലെ പതിവായി ഗ്രീൻ ടീ കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കും. ദിവസവും ഒരു കപ്പ് ഗ്രീൻ ടീ കുടിച്ചാൽ 17 ശതമാനത്തോളം ഫാറ്റ് കുറയ്ക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. ഗ്രീൻ ടീയിൽ തേൻ ചേർത്ത് കുടിക്കുന്നത് ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാൻ സഹായിക്കുന്നു. ഗ്രീൻ ടീ മറവിരോഗത്തിന് ഏറ്റവും നല്ലൊരു മരുന്നാണെന്ന് പറയാം.
ബുദ്ധിവികാസത്തിന് സഹായിക്കുന്ന നിരവധി ഘടകങ്ങൾ ഗ്രീൻ ടീയിൽ അടങ്ങിയിട്ടുണ്ടെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് നടത്തിയ പഠനത്തിൽ പറയുന്നു. പ്രമേഹരോഗികൾ ദിവസവും ഗ്രീൻ ടീ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഹൃദയസംബന്ധമായ അസുഖങ്ങൾ തടയാനും ഗ്രീൻ ടീ തേൻ ചേർത്ത് കുടിക്കുന്നത് ഗുണം ചെയ്യുന്നമെന്ന് മേരിലാൻഡ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്റർ നടത്തിയ പഠനത്തിൽ പറയുന്നു.
Post Your Comments