ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയില്‍ ദേവസ്വംബോര്‍ഡ് നിലപാടെടുത്തത് തന്നോട് ആലോചിക്കാതെയാണെന്നും ഇങ്ങനെയെങ്കില്‍ സ്ഥാനത്ത് തുടരാനാവില്ലെന്ന്
ദേവസ്വംബോര്‍ഡ് പ്രസിഡണ്ട് എ. പത്മകുമാര്‍ കോടിയേരിയെ അറിയിച്ചതായി സൂചന. സിപിഎം സംസ്ഥാന സെക്രട്ടറിയെ ഫോണില്‍ വിളിച്ച് പ്രതിഷേധം അറിയിച്ചുവെന്നാണ് വിവരം. രാജിയേക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്ന് പത്മകുമാര്‍ അടുത്ത വൃത്തങ്ങളോടും അറിയിച്ചതായി സൂചനയുണ്ട്.
സുപ്രീംകോടതിയില്‍ പുനപരിശോധനാ ഹര്‍ജികളെ എതിര്‍ക്കാന്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നില്ല. എന്നിട്ടും കോടതിയില്‍ എതിര്‍ത്തു. രണ്ടാഴ്ചയിലധികമായി ദേവസ്വം കമ്മീഷ്ണര്‍ തന്നോട് വിവരങ്ങളൊന്നും പങ്കുവയ്ക്കുന്നില്ലെന്നും പത്മകുമാര്‍ കോടിയേരിയോട് പരാതിപ്പെട്ടു. കോടതിയിലെ നിലപാട് ആരുടെ അനുമതിയോടെ എന്നതിന് കമ്മീഷണറോട് വിശദീകരണം ചോദിക്കും. ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെര്‍മാന്‍ രാജഗോപാലന്‍ നായരുടെ നേതൃത്വത്തില്‍ ദേവസ്വം കമ്മീഷണര്‍ എന്‍.വാസുവും അംഗങ്ങളായ ശങ്കര്‍ദാസും വിജയകുമാറും കാര്യങ്ങള്‍ തീരുമാനിക്കുന്നു എന്നാണ് പത്മകുമാറിന്റെ പരാതി.
അതേ സമയം പത്മകുമാറിന്റെ രാജി ഉടന്‍ ഉണ്ടായേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ . ഈ സാഹചര്യത്തില്‍ അത് സിപിഎംന് കനത്ത തിരിച്ചടിയാകും. അതുകൊണ്ടു തന്നെ അടിയന്തമായി ദേസ്വം ബോര്‍ഡ് യോഗം വിളിച്ച് മറുപക്ഷത്തിന് എതിരെ നീങ്ങാനാണ് നീക്കം. കോടതിയിലെ നിലപാട് ആരുടെ അനുമതിയോടെ എന്നതിന് കമ്മീഷണറോട് വിശദീകരണം ചോദിക്കും.
Post Your Comments