
നോയിഡ: ഉത്തര്‍പ്രദേശിൽ പെട്ടെന്നുണ്ടായ കൊടുങ്കാറ്റില്‍ 24 വീടുകള്‍ തകര്‍ന്നു. വ്യാഴാഴ്ച രാത്രി 8.30 ന് അലി ബര്ദിപുര് ഗ്രാമത്തിലായിരുന്നു കാറ്റടിച്ചത്. സംഭവത്തിൽ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഗ്രെയ്റ്റര്‍ നോയിഡയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ നാലു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
Post Your Comments