![Kerala High court](/wp-content/uploads/2019/01/highcourt.jpg)
കൊച്ചി : സ്വകാര്യബസുകളില്‍ വിദ്യാര്‍ഥികളെ ഇരിക്കാന്‍ ജീവനക്കാര്‍ അനുവദിക്കുന്നില്ലായെന്ന പരാതിയെ ത്തുടര്‍ന്ന് അന്വേഷണത്തിന് ഹൈകോടതി ഉത്തരവ്. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്റെ ഉത്തരവ്. കേസ് ഇൗമാസം 14ന് വീണ്ടും പരിഗണിക്കും.
റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റികള്‍ക്ക് കീഴില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടോയെന്നത് സംബന്ധിച്ച് ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്കാണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെക്കൊണ്ട് പരിശോധന നടത്തിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
സീറ്റ് ഒഴിഞ്ഞ് കിടന്നിട്ടും വിദ്യാര്‍ത്ഥികളെ ഇരിക്കാന്‍ അനുവദിക്കാത്ത ബസിലെ സ്ഥിതി മാധ്യമ വാര്‍ത്തകളിലൂടെ ശ്രദ്ധയില്‍പ്പെട്ടതോടെ കോടതി ഇടപെടുകയായിരുന്നു.
Post Your Comments