മുംബൈ: ഹെല്‍മറ്റ് ധരിക്കാതെ ബൈക്കില്‍ യാത്ര ചെയ്ത പൊലീസുകാരനെ ചോദ്യം ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ പോലീസിന്റേതാണ് നടപടി. പവാന്‍ സയ്യദ്‌നി എന്ന യുവാവിനെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. സര്‍ക്കാര്‍ ജിവനക്കാരുടെ കൃത്യവിലോപത്തിന് തടസ്സം നിന്നുവെന്ന് കാണിച്ചാണ് കേസ്.
ശനിയാഴ്ചയാണ് ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്ത പന്ത്രിനാഥ് രാമു എന്ന കോണ്‍സ്റ്റബിളിനെ പവാന്‍ ചോദ്യം ചെയ്തത്. ഹെല്‍മെറ്റ് ഇല്ലാതെ ബൈക്ക് ഓടിക്കുന്ന രാമുവിനെ പവാന്‍ തടഞ്ഞു നിര്‍ത്തുകയും ബൈക്കിന്റെ ചാവി ഊരിയെടുക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസുകാനോട് ഹെല്‍മെറ്റ് എവിടെയെന്നും ചോദിക്കുകയായിരുന്നു. സംഗതി ഗുരുതരമാണെന്ന് മനസ്സിലായ ഉദ്യോഗസ്ഥന്‍ ആദ്യം ഒത്തുതീര്‍പ്പിനു ശ്രമിച്ചെങ്കിലും പവാന്‍ സമ്മതിച്ചില്ല. തുടര്‍ന്ന് 1,000 രൂപ പിഴ നല്‍കാന്‍ രാമുവിനോട് ആവശ്യപ്പെടുകയും ചെയ്തു.
കൂടാതെ ഇത് രാജ്യത്തിന്റെ നിയമാണെന്നും നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും അത് പാലിക്കണമെന്ന് താക്കീതും ചെയ്തു. തുടര്‍ന്ന് ഹെല്‍മറ്റ് ധരിപ്പിച്ചാണ് രാമുവിനെ പവാന്‍ അവിടെ നിന്നും പറഞ്ഞു വിട്ടത്. എന്നാല്‍ പിന്നീട് രാമു പവാനെതിരെ കേസ് നല്‍കുകയായിരുന്നു.
പോലീസുകാരനും പവാനും തമ്മിലുണ്ടാ പ്രശ്‌നം സമീപത്തുണ്ടായിരുന്ന അശോക് ഗവാസ് എന്ന യുവാവാണ് മൊബൈലില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ സംഭവ സമയത്ത് യുവാവ് മദ്യപിച്ചിരുന്നതായി നിര്‍മ്മല്‍ നഗര്‍ പൊലീസ് സ്റ്റേഷനിലെ സീനിയലര്‍ ഇന്‍സ്പെക്ടര്‍ സുബാഷ് യാദവ് പറഞ്ഞു.
Post Your Comments