ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പിലൂടെ താന്‍ അധികാരത്തിലെത്തിയാള്‍ മുത്തലാഖ് നിയമം ഇല്ലാതാക്കുമെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ്. രാഹുല്‍ ഗാന്ധി പങ്കെടുത്ത പരിപാടിയിലാണ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ പ്രഖ്യാപനം നടത്തിയത്. എ.ഐ.സി.സിയുടെ ന്യൂനപക്ഷ വിഭാഗത്തിന്റെ ദേശീയ കണ്‍വെന്‍ഷനിലാണ് സുഷ്മിത ദേവ് ഇക്കാര്യം പറഞ്ഞത്. മുത്തലാഖ് ബില്‍ സഭയില്‍ എത്തിയപ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. 2019ലെ പൊതുതെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയാല്‍ മുത്തലാഖ് ബില്‍ ഒഴിവാക്കുമെന്ന് കോണ്‍ഗ്രസ് പരസ്യമായി പ്രസ്താവിക്കുന്നത് ആദ്യമായാണ്.
Post Your Comments