തിരുവനന്തപുരം : കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പ്പദ്ധതി കോക്കോണിക്സിന് വിജയകരമായ തുടക്കം. ഇനി ഗുണമേന്‍മയുള്ള ലാപ്പ്‌ടോപ്പുകളും സെര്‍വറുകളും കേരളത്തില്‍ തന്നെ നിര്‍മിയ്ക്കാം.
സംസ്ഥാനത്തെ പൊതുമേലാ സ്ഥാപനമായ കെല്‍ട്രോണ്‍, ഇലക്ട്രോണിക് ഉത്പ്പാദന രംഗത്തെ ആഗോള കമ്പനിയായ യുഎസ്ടി ഗ്ലോബലുമായി കൈക്കോര്‍ത്താണ് നൂതനമായ ഈ സംരഭത്തിന് തുടക്കം കുറിയ്ക്കുന്നത്.
കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ് സര്‍വര്‍ പദ്ധതി കൊക്കോണിക്‌സിന്റെ ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ കൊക്കോണിക്‌സ് നിര്‍മിക്കുന്ന ലാപ്‌ടോപ്പ് മുഖ്യമന്ത്രിക്കു കൈമാറി. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ഇലക്ട്രോണിക്‌സ് & ഐടി വകുപ്പ് സെക്രട്ടറിയും കൊക്കോണിക്‌സ് ചെയര്‍മാനുമായ എം. ശിവശങ്കര്‍, കൊക്കോണിക്‌സ് ഡയറക്ടര്‍മാരായ യു.എസ്.ടി ഗ്ലോബല്‍ കമ്പനിയുടെ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും കണ്‍ട്രി ഹെഡ്ഡുമായ അലക്‌സാണ്ടര്‍ വര്‍ഗീസ്, കെല്‍ട്രോണ്‍ എം.ഡി. ഹേമലത, കെഎസ്‌ഐഡിസി ജനറല്‍ മാനേജര്‍ രവിചന്ദ്രന്‍, ആക്‌സിലറോണ്‍ സി.ഇ.ഒ. പ്രസാദ് എന്നിവരും ഇന്റല്‍ കമ്പനി പ്രതിനിധി സിദ്ധാര്‍ത്ഥ് നാരായണനും പങ്കെടുത്തു.
തിരുവനന്തപുരം മണ്‍വിളയിലെ കെല്‍ട്രോണ്‍ കേന്ദ്രത്തിലാണ് കമ്പനി പ്രവര്‍ത്തനം ആരംഭിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകളില്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് അനുയോജ്യമായ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉല്‍പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. പ്രതിവര്‍ഷം രണ്ടുലക്ഷം ലാപ്‌ടോപ്പുകളുടെ ഉല്‍പാദനത്തിനുള്ള ശേഷി കൊക്കോണിക്‌സിനുണ്ട്.
ഇലക്ട്രോണിക് വ്യവസായരംഗത്തെ സംസ്ഥാന സര്‍ക്കാരിനെ സുപ്രധാനമായ ചുവടുവെപ്പായി ഈ സംരംഭം മാറും. വരാനിരിക്കുന്ന തലമുറയെ കൂടി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തിലേക്ക് കൊക്കോണിക്‌സിനെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം. കൊക്കോണിക്‌സിന്റെ ആദ്യ നിര ലാപ്‌ടോപ്പുകള്‍ ഫെബ്രുവരി 11ന് ഡല്‍ഹിയില്‍ നടക്കുന്ന ഇലക്ട്രോണിക് മാനുഫാക്ചറിംഗ് സമ്മിറ്റില്‍ അവതരിപ്പിക്കും.
Post Your Comments