ന്യൂഡല്‍ഹി; ഐ എന്‍ എക്സ് മീഡിയാ കേസില്‍ പി ചിദംബരത്തെ എന്‍ഫോഴ്സ്മെന്‍റ് ഡറക്ടറേറ്റ് നാളെ ചോദ്യം ചെയ്യും. ഒപ്പം ഡി കെ ശിവകുമാറിനെയും ചോദ്യം ചെയ്യലിന് വിധേയനാക്കും. കേന്ദ്രധനമന്ത്രി കൂടിയായ ചിദംബരത്തെ വിചാരണ ചെയ്യാന്‍ സിബിഐയ്ക്ക് കേന്ദ്രനിയമമന്ത്രാലയം അനുമതി നല്‍കിയിരുന്നു. ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരവും കേസില്‍ പ്രതിയാണ്.
യുപിഎ സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കെ പി ചിദംബരം ചട്ടം ലംഘിച്ച് അധികാരദുര്‍വിനിയോഗം നടത്തി ഐഎന്‍എസ് മീഡിയാ കമ്ബനിക്ക് വിദേശനിക്ഷേപം സ്വീകരിക്കാന്‍ അനുമതി നേടിക്കൊടുത്തെന്നാണ് കേസ്.
ഇന്ദ്രാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതിയിലുള്ള കമ്ബനിയാണ് ഐഎന്‍എക്സ് മീഡിയ.
വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്‍റെ ചട്ടപ്രകാരം 4.62 കോടി രൂപ വിദേശനിക്ഷേപം സ്വീകരിക്കാനേ കമ്ബനിക്ക് അര്‍ഹതയുള്ളൂ. എന്നാല്‍ ഇത് ലംഘിച്ച് 305 കോടി രൂപ കമ്ബനി വാങ്ങി.
ആദായനികുതി വകുപ്പ് ഇതിനെതിരെ അന്വേഷണം പ്രഖ്യാപിച്ചപ്പോഴാണ് ഇന്ദ്രാണിയും പീറ്ററും ചിദംബരത്തിന്‍റെ ഓഫീസിലെത്തി സഹായം തേടിയതിനെ തുടര്‍ന്ന് മകന്‍ കാര്‍ത്തിയുടെ ബിസിനസ്സിനെ സഹായിച്ചാല്‍ പിന്തുണയ്ക്കാമെന്ന് ചിദംബരം മറുപടി നല്‍കിയെന്നുമാണ് സിബിഐ പറയുന്നത്.
കൂടാതെ കാര്‍ത്തി ചിദംബരവുമായി ഐഎന്‍എക്സ് മീഡിയ നടത്തിയ കോടികളുടെ ഇടപാടിന്‍റെ രേഖകള്‍ കാര്‍ത്തിയുടെ വീട്ടിലും ഓഫീസുകളിലും നടത്തിയ റെയ്ഡുകളില്‍ സിബിഐ പിടിച്ചെടുത്തിരുന്നു . തുടര്‍ന്നാണ് സിബിഐ കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്തത്.
Post Your Comments