![](/wp-content/uploads/2019/02/ea1de70d82bef2459e8ab83c392.jpg)
തിരുവനന്തപുരം: ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയ വൃദ്ധയുടെ മാല പൊട്ടിച്ച മോഷ്ടാവ് രണ്ട് മണിക്കൂറിനുള്ളില്‍ പൊലീസ് പിടിയില്‍. മുടവന്‍മുകള്‍ സ്വദേശി സജീവാണ് പിടിയിലായത്. പാര്‍വതി അമ്മ എന്ന വൃദ്ധയുടെ മാല പൊട്ടിച്ചാണ് ഇയാള്‍ കടന്നുകളഞ്ഞത്.
വഴി ചോദിക്കാനെന്ന രീതിയില്‍ അഭിനയിച്ചാണ് ഇയാള്‍ പാര്‍വതി അമ്മയുടെ സമീപം സ്‌കൂട്ടര്‍ നിര്‍ത്തിയത്. ഉടനെതന്നെ മാല പൊട്ടിച്ചെടുത്ത് രക്ഷപെടുകയായിരുന്നു ഇയാള്‍. സ്‌കൂട്ടറിന്റെ നമ്ബര്‍ പ്ലേറ്റിലെ ഒരു അക്കം ഇയാള്‍ മായിച്ചുകളഞ്ഞിരുന്നു. എന്നാല്‍ വാഹനത്തിന്റെ പിന്‍വശത്തായി പതിപ്പിച്ചിരുന്ന സ്റ്റിക്കറാണ് പ്രതിയെ പിടികൂടാന്‍ നിര്‍ണ്ണായകമായത്.
വയര്‍ലെസിലൂടെ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ട്രാഫിക് പൊലീസ് നഗരപരിസരങ്ങളില്‍ വിശദമായ അന്വേഷണം നടത്തി. തുടര്‍ന്ന് മ്യൂസിയം പരിസരിത്ത് നിര്‍ത്തിയിട്ട ബൈക്കുകളില്‍ പരിശോധന നടത്തിയപ്പോഴാണ് പ്രതിയുടെ സ്‌കൂട്ടര്‍ കണ്ടത്. മ്യൂസിയം സ്റ്റേഷനില്‍ വിവരം കൈമാറുകയും പൊലീസ് ഉദ്യോഗസ്ഥരെത്തി സജീവിനെ പിടികൂടുകയുമായിരുന്നു.
Post Your Comments