പാട്ന: പിതാവിനെ കെട്ടിയിട്ടശേഷം 19കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. ബിഹാറിലെ കിഷന്‍ഗഞ്ച് ജില്ലയില്‍ ചൊവ്വാഴ്ച അര്‍ദ്ധരാത്രിയായിരുന്നു സംഭവം. വെള്ളം ആവശ്യപ്പെട്ട് വീടിന്റെ കതകില്‍ മുട്ടിയ ആറംഗസംഘം ബലം പ്രയോഗിച്ച് വീടിനുള്ളിലേക്ക് കയറുകയും പെണ്‍കുട്ടിയെ പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ട് പോകുകയുമായിരുന്നു.
വീടിനു സമീപമുള്ള വിജനമായ പ്രദേശത്തേക്ക് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോയ സംഘം ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. രക്ഷയ്ക്കായി എത്തിയ പെണ്‍കുട്ടിയുടെ പിതാവിനെ സമീപത്തുള്ള മരത്തില്‍ കെട്ടിയിട്ടു. സംഭവത്തിനു ശേഷം പോലീസില്‍ പരാതി നല്‍കരുതെന്ന് സംഘം പെണ്‍കുട്ടിയെയും പിതാവിനെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടി വെള്ളിയാഴ്ച പോലീസില്‍ പരാതി നല്കി.
Post Your Comments