പാരിസ്: ഫ്രാന്‍സില്‍ വിലക്കയറ്റത്തിനും നികുതിവര്ധനയ്ക്കുമെതിരെ തൊഴിലാളി സംഘടനയോടൊപ്പം മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധ റാലി. കമ്യൂണിസ്റ്റ് തൊഴിലാളി സംഘടനയായ ജനറല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ലേബറും മഞ്ഞക്കുപ്പായക്കാരും സംയുക്തമായി സംഘടിപ്പിച്ച റാലിയില്‍ പതിനായിരക്കണക്കിനു ജനങ്ങളാണ് അണിനിരന്നത്. ടിയര്‍ ഗ്യാസ് എറിഞ്ഞാണ് പ്രതിഷേധക്കാരെ പൊലീസ് നേരിട്ടത്. ഇതാദ്യമായാണ് തൊഴിലാളി സംഘടനയുടെ റാലിയില്‍ മഞ്ഞക്കുപ്പായക്കാര്‍ അണിചേരുന്നത്.
ഇന്ധന നികുതി കുത്തനെ വര്‍ധിപ്പിച്ചതിനെതിരെ നവംബര്‍ 17നാണ് ഫ്രാന്‍സില്‍ മഞ്ഞക്കുപ്പായക്കാര്‍ സമരം ആരംഭിച്ചത്. ഇനിമുതല്‍ തങ്ങള്‍ ഒരുമിച്ച് മുന്നേറുമെന്നും ശക്തമായ സമരങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂവെന്നും യൂണിയന് നേതാവ് ഫിലിപ്പെ മാര്‍ട്ടിനെസ് പറഞ്ഞു. അനുവാദമില്ലാതെ പ്രക്ഷോഭം നടത്തുന്നവരെ ശിക്ഷിക്കണമെന്നും പ്രതിഷേധങ്ങള്ക്കിടയിലുണ്ടാകുന്ന ആക്രമണങ്ങള്‍ തടയണമെന്നുമുള്ള ബില്‍ 38792 വോട്ടിന് ദേശീയ അസംബ്ലിയില്‍ പാസായിരുന്നു. സമരക്കാരെ അടിച്ചമര്‍ത്താനുള്ള പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഫ്രാന്‍സിലുടനീളം നടക്കുന്നത്.
Post Your Comments