തിരുവനന്തപുരം: സി.ഐമാരായി തരംതാഴ്ത്തിയ പതിനൊന്ന് ഡിവൈ.എസ്.പിമാരില്‍ ആറ് പേര്‍ വീണ്ടും ഡിവൈ.എസ്.പി പദവിയിലേക്ക്. ഇത് സംബന്ധിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വി.ജി.രവീന്ദ്രനാഥ്, ഇ.സുനില്‍കുമാര്‍, എം.കെ.മനോജ് കബീര്‍, കെ.എസ് ഉദയഭാനു, എസ്. അശോക്കുമാര്‍, ടി.അനില്‍കുമാര്‍ എന്നിവരെയാണ് പത്ത് ദിവസത്തേക്ക് വീണ്ടും ഡിവൈ.എസ്.പി മാരാക്കി ഉത്തരവിറക്കിയത്. ആറ് പേരോടും പൊലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം നാല് ഡിവൈഎസ്പിമാര്‍ക്ക് എതിരെയുളള തരം താഴ്ത്തല്‍ നടപടി റദ്ദാക്കിയിരുന്നു. ഇ.സുനില്‍കുമാര്‍,കെ.എസ്.ഉദയഭാനു, മനോജ് കബീര്‍, എ.വിപിന്‍ദാസ് എന്നിവര്‍ക്കെതിരെയുളള നടപടിയാണ് തടഞ്ഞിരുത്. എന്നാല്‍ മറ്റ് മൂന്നുപേരുടെ അപേക്ഷ ട്രൈബ്യൂണല്‍ അനുവദിച്ചിരുന്നില്ല. പിന്നീടാണ് മറ്റു മൂന്നുപേര്‍ക്കെതിരെയുള്ള അച്ചടക്ക നടപടികള്‍ കൂടി തടഞ്ഞത്.
അച്ചടക്കനടപടി നേരിട്ട 11 ഡിവൈഎസ്പി ക്കാരെയാണ് സിഐമാരായി തരം താഴ്ത്തിയിരുന്നത്. 11 എഎസ്പി മാരെയും സ്ഥലം മാറ്റിയിരുന്നു.
Post Your Comments