NewsInternational

ലോക കാലാവസ്ഥയില്‍ ശക്തമായ വ്യതിയാനമെന്ന് മുന്നറിയിപ്പ്

 

പാരിസ്: ലോക കാലാവസ്ഥയില്‍ ശക്തമായ വ്യതിയാനം അതിവേഗം വരുമെന്നു മുന്നറിയിപ്പ്. അന്റാര്‍ട്ടിക്കയിലെയും ഗ്രീന്‍ലന്‍ഡിലെയും ദശാബ്ദങ്ങളായി തണുത്തുറഞ്ഞു കിടക്കുന്ന മഞ്ഞ് ഉരുകുന്നതിന്റെ വേഗം വര്‍ധിച്ചിട്ടുണ്ട്. ഈ കൂറ്റന്‍ മഞ്ഞുമലകള്‍ ഉരുകി കടലിലെത്തുന്നതോടെ പ്രാദേശികതലത്തില്‍ കാലാവസ്ഥാമാറ്റം അതിവേഗത്തില്‍ പ്രകടമാകും.

ദശകങ്ങള്‍ക്കുള്ളില്‍ ഈ മാറ്റം അനുഭവപ്പെടുമെന്നും അടുത്ത നൂറ്റാണ്ടോടെ ഇതു പൂര്‍ണമാകുമെന്നും ന്യൂസീലന്‍ഡിലെ വെല്ലിങ്ടണ്‍ സര്‍വകലാശാല അന്റാര്‍ട്ടിക് റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.മഞ്ഞുരുകുന്നത് ഏറ്റവുമധികം ബാധിക്കുക സമുദ്രജലപ്രവാഹത്തെയാണ്. ഗ്രീന്‍ലന്‍ഡിലെ കൊടുമുടിയിലുള്ള ഒരു മഞ്ഞുപാളി ഉരുകുന്നത് തെക്കോട്ട് അറ്റ്ലാന്റിക് സമുദ്രത്തിലേക്കു നീങ്ങുന്ന തണുത്ത ജലപ്രവാഹത്തെ ബാധിക്കും.

വടക്കോട്ടു നീങ്ങുന്ന ജലത്തെ തീരത്തേക്കും അടുപ്പിക്കും. ഇതിനെ അറ്റ്ലാന്റിക് മെറിഡിയണല്‍ ഓവര്‍ടേണിങ് സര്‍ക്കുലേഷന്‍ (എഎംഒസി) എന്നാണു വിശേഷിപ്പിക്കുന്നത്. ഈ ലിക്വിഡ് കണ്‍വേയര്‍ ബെല്‍റ്റ് ആണ് ഭൂമിയുടെ കാലാവസ്ഥാ സംവിധാനത്തില്‍ നിലവില്‍ നിര്‍ണായക പങ്കുവഹിക്കുന്നത്. ഉത്തരാര്‍ധഗോളത്തിലെ താപനിലയെ നിലനിര്‍ത്തുന്നതും ഇതുതന്നെ.

എത്രപെട്ടെന്ന് മഞ്ഞ് ഉരുകുമെന്നതാണ് ഇപ്പോള്‍ പല ഗവേഷകരുടെയും പഠനവിഷയം. എന്നാല്‍ എങ്ങനെ ഇവ കാലാവസ്ഥാ സംവിധാനത്തെ ബാധിക്കുമെന്നതില്‍ കാര്യമായ പഠനങ്ങള്‍ നടന്നിട്ടില്ല. ഈ നൂറ്റാണ്ടിന്റെ പകുതിയോടെതന്നെ ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുരുകല്‍ എഎംഒസിയെ ബാധിക്കും. ഇപ്പോള്‍തന്നെ ഇതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. ഇതു പ്രതീക്ഷിച്ചതിലും വേഗത്തിലാണെന്നും ഗവേഷകര്‍ അംഗീകരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button