Latest NewsIndia

യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ അറുത്തെടുത്ത് പെട്ടിയില്‍ ഒളിപ്പിച്ച് നഗരത്തിലെ മാലിന്യ കൂമ്പാരങ്ങളില്‍ തള്ളിയത് ഭര്‍ത്താവ്

പുറത്തുവന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നത്

ചെന്നൈ: യുവതിയെ കൊലപ്പെടുത്തിയ ശേഷം ശരീര ഭാഗങ്ങള്‍ മുറിച്ച് മാറ്റി പെട്ടിക്കുള്ളിലാക്കി മാലിന്യ കൂമ്പാരങ്ങളില്‍ തള്ളിയത ഭര്‍ത്താവ്. 35 കാരിയായ സന്ധ്യയെന്ന യുവതിയാണ് അതിക്രൂരമായ കൊലചെയ്യപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവ് ബാലകൃഷ്ണന്‍ അറസ്റ്റിലായി. ജനുവരിയില്‍ നടന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമായി നടന്നു വരിയായിരുന്നു.

ശരീരഭാഗങ്ങളില്‍ കണ്ടെത്തിയ ടാറ്റു അടയാളമാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ജനുവരി 19നാണ് ബാലകൃഷ്ണന്‍ തന്റെ ഭാര്യയെ കൊലപ്പെടുത്തിയത്. പിന്നീട് ശരീരഭാഗങ്ങള്‍ മുറിച്ച് മാറ്റി കവറിനുള്ളിലാക്കുകയും നഗരത്തിലെ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിരുന്ന വേസ്റ്റ് ബാസ്‌കറ്റുകളില്‍ നിക്ഷേപിക്കുകയുമായിരുന്നു.

അന്വേഷണം മുറുകവേ ഇയാള്‍ പോലീസിനോട് കുറ്റസമ്മതം നടത്തുകയായിരുന്നു. പിന്നീട് ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലാലാണ് വിവിധയിടങ്ങളില്‍ നിന്നായി സന്ധ്യയുടെ ശരീര ഭാഗങ്ങള്‍ പോലീസ് കണ്ടെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button