Latest NewsKerala

തേങ്ങയിലും മായം കണ്ടെത്തി ; ഉടമകൾക്കെതിരെ കേസ്

കൊട്ടാരക്കര: തേയിലയിൽ മായം കണ്ടെത്തിയതു പിന്നാലെ തേങ്ങയിലും മായം കണ്ടെത്തി. തമിഴ് നാട്ടിൽ നിന്നു പച്ചത്തേങ്ങ വൻതോതിൽ എത്തിച്ച് രാസ വസ്തു കലർത്തി ‘വിളവു’ള്ള തേങ്ങയാക്കുന്നു. തേങ്ങ മൊത്ത വിൽപന കേന്ദ്രങ്ങളിൽ തഹസിൽദാരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ രാസ വസ്തു കലർത്തിയ തേങ്ങ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കൊട്ടാരക്കരയിലും കോട്ടാത്തലയിലും ഉടമകൾക്കെതിരെ കേസെടുത്തു.

തമിഴ്‌നാട്ടിൽ നിന്നും ദിവസേന ലോഡ് കണക്കിന് പൊതിച്ച തേങ്ങ സംഭരണ കേന്ദ്രങ്ങളിൽ എത്തിച്ച്‌ സൾഫർ (ഗന്ധകം) വിതറി ടാർപോളിൻ മൂടി പുകയ്ക്കും. ഇതോടെ വിളയാത്ത പച്ചത്തേങ്ങ മണിക്കൂറുകൾക്കുള്ളിൽ ‘വിളവു’ള്ള തേങ്ങയായി മാറും. ഇതു ഗുരുതര രോഗങ്ങൾക്ക് കാരണമാകുമെന്ന് ഫുഡ് സേഫ്റ്റി അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button