കണ്ണൂര്‍ : കോണ്‍ഗ്രസ് നേതാവിനെയും കുടുംബത്തേയും ഷോക്കടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. കണ്ണൂര്‍ ഇരിട്ടി ടൗണ്‍ ബൂത്ത് കമ്മിറ്റി പ്രസിഡണ്ടും വ്യാപാരിയുമായ പുതിയപറമ്പന്‍ അബ്ദുള്ളക്കുട്ടിയേയും കുടുംബത്തേയുമാണ് അപായപ്പെടുത്താന്‍ ശ്രമം നടന്നത്.
വൈദ്യുതി ലൈനില്‍ നിന്ന്് വീടിന്റെ വരാന്തയിലെ ഗ്രില്‍സിലേക്ക് കേബിള്‍ വഴി വൈദ്യുതി കടത്തിവിടുകയായിരുന്നു. ബുധനാഴ്ച്ച പുലര്‍ച്ചെ അഞ്ചുമണിയോടെ പള്ളിയില്‍ നിസ്കാരത്തിന് പോകാനായി അബ്ദുള്ളക്കുട്ടി ഗ്രില്‍സ് തുറക്കാന്‍ ശ്രമിച്ചപ്പോള്‍ ഷോക്കടിച്ച് തെറിച്ച് വീണു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗ്രില്‍സിനെ വയറ് കൊണ്ട് ബന്ധിപ്പിച്ചതായി കണ്ടെത്തിയത്. അബ്ദുള്ളക്കുട്ടിയും ഭാര്യയും രണ്ട് മക്കളുമാണ് വീട്ടില്‍ താമസം. സംഭവത്തില്‍ ഇരിട്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments