Latest NewsIndia

കർണാടക നിയമസഭാ ബജറ്റ് സമ്മേളനത്തിൽ ഹാജരാകാതെ കൂടുതൽ ഭരണപക്ഷ എംഎൽഎമാർ

കർണാടക രാഷ്ട്രീയം കടുത്ത പ്രതിസന്ധികളിലേയ്ക്ക്

ബെംഗളൂരു: കർണ്ണാടക രാഷ്ട്രീയത്തിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് ജെ ഡി എസും കോൺഗ്രസ്സും പറയുമ്പോഴും, കർണാടക നിയമസഭാ ബജറ്റ് സമ്മേളനത്തിൽ ഹാജരാകാതെ വിട്ടു നിന്നത് ഭരണപക്ഷത്തെ 10 എംഎൽഎമാരാണ്. കോൺഗ്രസിൽ നിന്ന് ഏഴും ദളിൽ നിന്ന് ഒരാളും സഭയിലെത്താതിരുന്നതിനു പുറമെ, സഖ്യസർക്കാരിനുള്ളപിന്തുണ പിൻവലിച്ചു നേരത്തെ കത്ത് നൽകിയ സ്വതന്ത്രനും കർണാടക പ്രജ്ഞാവന്ത പാർട്ടി അംഗവും ഹാജരായില്ല.

എംഎൽഎമാരുടെ പിന്തുണയില്ലാത്ത സർക്കാരിനെ അംഗീകരിക്കില്ലെന്നു ബിജെപി പ്രതികരിച്ചു. മുഖ്യമന്ത്രി കുമാരസ്വാമി നാളെ അവതരിപ്പിക്കുന്ന ബജറ്റ് പാസാക്കാനുള്ള അംഗബലം സർക്കാരിന് ഇല്ലാതെ വന്നാൽ അത് കോൺഗ്രസിനെയും,ദളിനെയും ഒരു പോലെ പ്രതിസന്ധിയിലാക്കും. മന്ത്രി സഭാ പുനസംഘടനയ്ക്ക് ശേഷമാണ് കർണാടക സർക്കാരിനോടുള്ള എതിർപ്പ് അംഗങ്ങൾ പ്രകടിപ്പിച്ച് തുടങ്ങിയത്.

കോൺഗ്രസ് സർക്കാരിനെ അനാവശ്യമായി നിയന്ത്രിക്കാൻ ശ്രമിക്കുന്നതായി എച്ച് ഡി ദേവഗൗഡ അടുത്തിടെ ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button