ന്യൂഡല്‍ഹി: ശാരദാ ചിട്ടിതട്ടിപ്പ് കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി കുനാല്‍ ഘോഷിന് സിബിഐ നോട്ടീസ്. കേസില്‍ സിബിഐ ഉദ്യോഗസ്ഥര്‍ക്കുമുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്. ഫെബ്രുവരി പത്തിനാണ് ചോദ്യം ചെയ്യല്‍.ഷില്ലോംഗിലാണ് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്. കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യുന്നതും ഷില്ലോംഗില്‍ വച്ചാണ്.
കഴിഞ്ഞ ദിവസം ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ കൊല്‍ക്കത്തയില്‍ വച്ച് സംസ്ഥാന പൊലീസ് സംഘം തടഞ്ഞതോടെ ബംഗാളില്‍ വലിയൊരു സംഘര്‍ഷാവസ്ഥ തന്നെ ഉടലെടുത്തിരുന്നു. സംഘര്‍ഷത്തിന്റെ അവസാനം രാത്രി 9 മണി മുതല്‍ കൊല്‍ക്കത്തയില്‍ മമത സത്യഗ്രഹമിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ മമതയെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തു.
പക്ഷേ അന്ന് ബംഗാളില്‍ നിന്ന് പിന്മാറേണ്ടി വന്നെങ്കിലും സുപ്രീംകോടതിയിലെത്തിയ സിബിഐ, രാജീവ് കുമാറിനെ ചോദ്യം ചെയ്യാനുളള അനുമതി വാങ്ങി. രാജീവ് കുമാറിനോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ചിട്ടി തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം തുടരാം എന്ന് വ്യക്തമാക്കിയ കോടതി പക്ഷേ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞിട്ടുണ്ട്. കേസ് ഈ മാസം ഇരുപതിന് വീണ്ടും പരിഗണിക്കും.
Post Your Comments