തിരുവനന്തപുരം : ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ മഴക്കാലത്ത് ഖനനം നിര്‍ത്തിവെയ്ക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. മുല്ലക്കര രത്‌നാകരന്‍ അധ്യക്ഷനായ നിയമസഭാ സമിതി ഖനനം സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മഴക്കാലത്ത് ഖനനം നിര്‍ത്തിവെയ്ക്കാനുള്ള നടപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്നലെ നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു.
Post Your Comments