വാഷിങ്ടണ്‍: തെക്കന്‍ ടെക്സസിലെ റിയോ ഗ്രാന്‍ഡേ താഴ്വരയില്‍ മതില്‍നിര്‍മാണം പുനരാരംഭിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തിങ്കളാഴ്ചയോടുകൂടി മതില്‍ നിര്‍മിക്കാന്‍ ആവശ്യമായ ഉപകരണങ്ങള്‍ എത്തിക്കുമെന്ന് അതിര്‍ത്തി സംരക്ഷണ വകുപ്പ് അറിയിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ 53 കിലോമീറ്റര്‍ മതില്‍ നിര്‍മിക്കാന്‍ 60 കോടിയിലധികം രൂപ കോണ്‍ഗ്രസ് അനുവദിച്ചിരുന്നു. മെക്സിക്കന്‍ അതിര്‍ത്തിയില്‍ മുഴുവനും മതില്‍ നിര്‍മിക്കാനായി 570 കോടി അനുവദിക്കണമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ കോണ്‍ഗ്രസ് പണം അനുവദിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് ട്രംപ് ധനബില്ലുകളില്‍ ഒപ്പിടാതിരുന്നത് രണ്ടുമാസത്തോളം അമേരിക്കയില്‍ ഫെഡറല്‍ സ്ഥാപനങ്ങള്‍ അടച്ചിടുന്നതിലേക്ക് നയിച്ചു. പിന്നീട് ജനകീയപ്രക്ഷോഭം കണക്കിലെടുത്ത് ട്രംപ് അയയുകയായിരുന്നു. നിലവില്‍ മതിലിന് അനുവദിച്ച പണത്തില്‍നിന്നാണ് ഇപ്പോള്‍ നിര്‍മാണം പുനരാരംഭിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നത്.
Post Your Comments