തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് കേരളം എന്ന് മാറ്റണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇത് സംബന്ധിച്ച പ്രമേയം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ അവതരിപ്പിക്കും.കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിയമ നിര്‍മാണം ഏര്‍പ്പെടുത്തേണ്ടി വരും . കേരള എന്നാണ് ഇംഗ്ലീഷിലും ഹിന്ദിയിലും ഉപയോഗിക്കുന്നത് .എന്നാല്‍ ഇതില്‍ മാറ്റം വരുത്തണം എന്നാണ് സംസ്ഥാനം ആവശ്യം ഉയര്‍ത്തി .
നാടിന്റെ സാംസ്കാരിക പൈതൃകം ഉള്‍ക്കൊള്ളുന്ന പേര് കേരളം എന്നാണ്. കോളനിവത്കരണത്തിന്റെ ഭാഗമായി വന്ന പേരാണ് കേരള. കേരളത്തിന്റെ സംസ്കാരം പ്രതിഫലിപ്പിക്കുന്ന പേര് കേരളം എന്നതാണെന്ന് പ്രമേയത്തില്‍ പറയുന്നു.അതേസമയം, ബംഗാളിന്റെ പേര് ബംഗ്ലാ എന്നാക്കി മാറ്റണമെന്ന ആവശ്യം ബംഗാള്‍ സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ബംഗ്ലാദേശുമായുള്ള സാമ്യം ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരുന്നു.
Post Your Comments