സൗദിയുടെ ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്. നാന്നൂറ്റി നാല്‍പത് ശതകോടി റിയാലിന്റെ ഓഹരികളാണ് കഴിഞ്ഞ മാസം മാത്രം വിറ്റുപോയത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണ് ഈ വര്‍ഷം ഉണ്ടായത്.2017ലെ ആഗോള നിക്ഷേപ സമ്മേളനത്തിലാണ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വിപണിയില്‍ വന്‍ നേട്ടം ലക്ഷ്യം വെച്ച് രാജ്യത്തെ സൗദിയിലേക്ക് ക്ഷണിച്ചത്.
ഇതോടെയാണ് നിക്ഷേപ സന്നദ്ധത അറിയിച്ച് വന്‍കിട കമ്പനികള്‍ രംഗത്തെത്തി. കഴിഞ്ഞ വര്‍ഷം ആഗോള നിക്ഷേപ സമ്മേളനത്തില്‍ വന്‍കിട പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ചു. ഇതിനിടയിലാണ് മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗി കൊല്ലപ്പെടുന്നതും സൗദി ഉദ്യഗസ്ഥര്‍ പിടിയിലാകുന്നതും. ഖശോഗി കൊലപാതകം വിപണനരംഗത്തുവരെ ഇടിവുണ്ടാകുന്നതിന് കാരണമായി.
ഇതോടെ ചില നിക്ഷേപകര്‍ മാറി നിന്നെങ്കിലും ഇപ്പോള്‍ തിരിച്ചു വരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നു. കഴിഞ്ഞ മാസമാണ് ലോകോത്തര വികസന പദ്ധതികള്‍ സൗദി കിരീടാവകാശി പ്രഖ്യാപിക്കുന്നത്. ഇതിനിടെ കഴിഞ്ഞ മാസം മാത്രം വിറ്റുപോയത് സൗദിയുടെ ചരിത്രത്തിലെ വലിയ നേട്ടമായ നൂറ്റി പതിനേഴ് ശതകോടി ഡോളറിന്റെ ഓഹരിയാണ്. ഈ വര്‍ഷം വികസന – ഓഹരി വില്‍പന രംഗത്ത് സൗദി നേട്ടമുണ്ടാക്കുമെന്നും കണക്കുകള്‍ പറയുന്നു. നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് രാജ്യം അനുമതി നല്‍കിയതും നേട്ടമായി.
Post Your Comments