സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ ചൈനയുമായി കരാറില്‍ ഒപ്പുവെക്കാന്‍ സൗദി മന്ത്രിസഭ തീരുമാനം. സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍ യമാമ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. ആഭ്യന്തര മന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സഊദോ അദ്ദേഹത്തിന്റെ പ്രതിനിധിയോ ചൈന അധികൃതരുമായി ഇതിനായി ചര്‍ച്ച നടത്തും. ഇതിന് ശേഷം ധാരണയിലെത്താനും കരാറിന്റെ അന്തിമ അംഗീകാരത്തിനായി ഉന്നത സഭക്ക് സമര്‍പ്പിക്കാനും മന്ത്രിസഭ നിര്‍ദേശിച്ചു.
സൗദിയും ചൈനയും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്. ഇരട്ട നികുതി ഒഴിവാക്കാനും നികുതി വെട്ടിപ്പ് തടയാനും യു.എ.ഇയുമായി കരാര്‍ ഒപ്പുവെക്കാനും മന്ത്രിസഭ തീരുമാനിച്ചു.നേരത്തെ ഇന്ത്യയുമായും സൗദി സൈബര്‍ സഹകരണ കരാറില്‍ ഒപ്പു വെച്ചിരുന്നു. ഇരട്ട നികുതി ഒഴിവാക്കാനും നികുതി വെട്ടിപ്പ് തടയാനും യു.എ.ഇയുമായി കരാര്‍ ഒപ്പുവെക്കാനും മന്ത്രിസഭ തീരുമാനിച്ചു. ധനകാര്യ മന്ത്രിയും സകാത്ത് ടാക്സ് അതോറിറ്റി മേധാവിയുമായ മുഹമ്മദ് അല്‍ ജദ് ആന്‍ സമര്‍പ്പിച്ച കരടിന് മന്ത്രിസഭ അംഗീകാരം നല്കിയാണിത്.
Post Your Comments