ന്യൂഡൽഹി : ശബരിമല കേസ് സുപ്രീം കോടതി പരിഗണിച്ചുകൊണ്ടിരിക്കുന്നയാണ്. തൊട്ടുകൂടായ്മയുമായി ബന്ധമില്ലെന്നും പ്രതിഷ്‌ഠയുടെ സ്വഭാവം പരിഗണിക്കണമെന്നും തന്ത്രിയുടെ അഭിഭാഷകൻ വി.ഗിരി കോഡിതിയിൽ പറഞ്ഞു. ഏതെങ്കിലും ഒരു ജാതിയിലെ ആളുകളെ പ്രത്യേകമായി ശബരിമലയിൽ തടയുന്നില്ല അതുകൊണ്ട് അത് തൊട്ടുകൂടായ്മ എന്ന് വാദിക്കാൻ കഴിയില്ലെന്നും യുവതികളെ തടയുന്നത് മതാചാരപ്രകാരമാണെന്നും ഗിരി വ്യക്തമാക്കി.
ശബരിമലയിൽ നൈഷ്ഠിക ബ്രഹ്മചാരിയുടേതാണെന്നും പത്തിനും അമ്പതിനും ഇടയിലുള്ള സ്ത്രീകൾ അയ്യപ്പനെ നൈഷ്ഠിക ബ്രഹ്‌മചാരിയായി കണക്കാന്നുണ്ടെന്നും അതുകൊണ്ട് യുവതികളെ കയറ്റാൻ കഴിയില്ലെന്നും അത് വിശ്വാസത്തെ തകർക്കുമെന്നും വി.ഗിരി കോടതിയെ അറിയിച്ചു.
കൂടാതെ വിഗ്രഹത്തിൽ തന്ത്രിക്ക് പ്രത്യേക അധികാരമുണ്ട് ഭരണഘടനാ പ്രകാരം ധാർമ്മികതയ്ക്ക് കൃത്യമായ നിർവചനമില്ല. വിഗ്രഹത്തിന്റെ സ്വാഭാവം കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്നും ഗിരി പറഞ്ഞു.
Post Your Comments