ന്യൂഡൽഹി : ശബരിമല യുവതീപ്രവേശ വിധിയുമായി ബന്ധപ്പെട്ട് പുന:പരിശോധന ഹര്‍ജികളുള്‍പ്പെടെ എല്ലാ ഹര്‍ജികളും സുപ്രീംകോടതി പരിഗണിക്കുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. തുറന്ന കോടതിയിലാണ് വാദം നടക്കുന്നത്. റിട്ട് ഹര്‍ജികളുള്‍പ്പെടെ അറുപത്തിയഞ്ച് ഹര്‍ജികളാണ് കോടതി ഇന്ന് പരിശോധിക്കുന്നത്.
അതേസമയം വിധിയിൽ പിഴവുണ്ടെന്ന് എൻ എസ് എസ് ആരോപിച്ചു. എന്നാൽ പ്രധാനവിഷയങ്ങൾ കോടതിയുടെ പരിഗണനയിൽ എത്തിയിട്ടില്ലെന്ന് എൻഎസ്എസിന്റെ അഭിഭാഷകൻ കെ പരാശരൻ വ്യക്തമാക്കി. പൊതുസ്ഥലങ്ങളിലെ തുല്യാവകാശം ആരാധനയാലങ്ങൾക്ക് ബാധകമല്ലെന്നും പരാശരൻ കോടതിയെ അറിയിച്ചു. തുല്യതയുടെ പേരിൽ ഒരു മതസ്ഥാപനം തുറന്നുകൊടുക്കാൻ കഴിയില്ലെന്നും വിശ്വാസത്തെയും തുല്യതയെയും തമ്മിൽ ബന്ധിപ്പിക്കരുതെന്നും പരാശരൻ പറഞ്ഞു.
യുവതി പ്രവേശനം തൊട്ടുകൂടായ്‌മ അല്ലെന്നും ക്ഷേത്രാചാരങ്ങൾ റദ്ദാക്കിയത് തെറ്റെന്നും എൻഎസ്എസ് വവാദിച്ചു. കോടതിയുടെ വിധി എന്തിന് പുനഃപരിശോധിക്കണമെന്നും വിധിയിൽ പിഴവുണ്ടെന്ന് പറഞ്ഞതുകൊണ്ട് ആ പിഴവ് ചൂണ്ടിക്കാണിക്കണമെന്നും കോടതി പറഞ്ഞു.
Post Your Comments