
അബുദാബി:ചരിത്രത്തില്‍ ഇടംപിടിച്ച പര്യടനം വിജയിപ്പിക്കാന്‍ എല്ലാ സഹായവും നല്കിയ യു.എ.ഇ. ഗവണ്മെന്റിന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നന്ദിപ്രകടനം.
വത്തിക്കാനിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടയിലായിരുന്നു മാര്‍പാപ്പ യു.എ.ഇ. ഗവണ്മെന്റിന് നന്ദി പ്രകാശിപ്പിച്ചത്. തന്നെ ക്ഷണിക്കുകയും സ്വീകരിക്കുകയും ചെയ്തു അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് പ്രത്യേക നന്ദിയും മാര്‍പാപ്പ രേഖപ്പെടുത്തി.
മാര്‍പാപ്പയുടെ നേതൃത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് സമാപനം കുറിച്ചുകൊണ്ടുള്ള നന്ദി പ്രകടനത്തിനിടയില്‍ പരിപാടി വിജയിപ്പിക്കാന്‍ എല്ലാ സഹായങ്ങളും നല്കിയ ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ പേര് പറഞ്ഞപ്പോഴാകട്ടെ സ്റ്റേഡിയം വന്‍ ഹര്‍ഷാരവത്തോടെയാണ് അതിനോട് പ്രതികരിച്ചത്. രണ്ട് തവണയായി ശൈഖ് മുഹമ്മദിന്റെ പേര് പറഞ്ഞപ്പോഴും ജനക്കൂട്ടം വലിയ ആവേശത്തോടെയാണ് അവരുടെയും നന്ദി ഹര്ഷാരവത്തിലൂടെ രേഖപ്പെടുത്തിയത്.
Post Your Comments