ദുബായ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേൽക്കാനൊരുങ്ങി യുഎഇയിലെ ഇന്ത്യൻ സമൂഹം. യുഎഇയിൽ ഇന്ത്യൻ സമൂഹത്തെ കാണാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്ന അഹ്ലൻ മോദി പരിപാടിക്കായുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. 700ലധികം കലാകാരന്മാരാണ് സ്വീകരണ പരിപാടികൾക്കായുള്ള തയ്യാറെടുപ്പുകൾ നടത്തുന്നത്.
Read Also: പാക് തിരഞ്ഞെടുപ്പ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹഫീസ് സെയ്ദിന്റെ മകന് വമ്പന്‍ പരാജയം
പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 13നാണ് ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്നത്. യുഎഇയിൽ നിന്നുള്ള 700ലധികം കലാകാരന്മാരാണ് പരിപാടിക്കായുള്ള ഒരുക്കങ്ങൾ നടത്തുന്നത്. ജിസിസിയിലെത്തന്നെ ഏറ്റവും വലിയ പരിപാടികളിൽ ഒന്നാക്കി പ്രധാനമന്ത്രിയെത്തുന്ന പരിപാടിയെ മാറ്റാനാണ് പദ്ധതിയിടുന്നത്. ഇന്ത്യയ്ക്കും യുഎഇയ്ക്കും ഇടയിൽ സമീപകാലത്ത് വലിയ മുന്നേറ്റമുണ്ടാക്കിയ വ്യാപാര – ബാങ്കിങ് രംഗത്തെ സഹകരണത്തിനൊപ്പം പുതിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോയെന്ന പ്രതീക്ഷയിലാണ് പ്രവാസ ലോകം.
അതേസമയം, പരിപാടിയിൽ പങ്കെടുക്കാനുള്ളവരുടെ രജിസ്‌ട്രേഷൻ 65,000 കടന്നു. യുഎഇയിലെ ഇന്ത്യൻ അസോസിയേഷനുകളുടെ നേതൃത്വത്തിലാണ് രജിസ്‌ട്രേഷൻ ഉൾപ്പടെയുള്ള ഒരുക്കങ്ങൾ നടക്കുന്നത്.
Post Your Comments