CricketLatest NewsSports

ന്യൂസിലൻഡിനെതിരായ 20-20 : ഇന്ത്യയ്ക്ക് കനത്ത തോൽവി

ഹാമില്‍ട്ടണ്‍: ന്യൂസിലൻഡിനെതിരായ 20-20 പാരമ്പരയിൽ കനത്ത തോൽവി ഏറ്റുവാങ്ങി ഇന്ത്യ. 80 റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം. കിവീസ് ഉയർത്തിയ 220 റൺസ്‌ വിജയ ലക്‌ഷ്യം മറികടക്കനായില്ല. 19.2 ഓവറില്‍ 139 റണ്‍സിന് പുറത്തായി. എംഎസ് ധോണിയുടെ(39 റൺസ്) ബാറ്റിംഗ് ഭേദപ്പെട്ട സ്കോറിലെത്താൻ ഇന്ത്യയെ സഹായിച്ചു.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ(1),ശിഖർ ധവാൻ(29),ജയ് ശങ്കർ(27) ,ഋഷഭ് പന്ത്(4), ദിനേശ് കാര്‍ത്തിക്ക്(5),ഹര്‍ദ്ദിക് പാണ്ഡ്യ(4), ക്രുനാല്‍ പാണ്ഡ്യ(20) എന്നിവർ ഇന്ത്യക്കായി ബാറ്റ് വീശി. സൗത്തി മൂന്നും ഫെര്‍ഗൂസന്‍, സാന്റനര്‍, ഇഷ് സോധി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ന്യൂസിലൻഡിനായി സ്വന്തമാക്കി. ഈ മത്സരത്തോടെ പരമ്പരയിൽ 1-0ന് ന്യൂസിലൻഡ് മുന്നിലെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button