![mamata banerjee](/wp-content/uploads/2019/02/mamata-banerjee.jpg)
കൊൽക്കത്ത: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പിന്നാലെ ഹെലികോപ്റ്ററിൽ ബംഗാളില്‍ ഇറങ്ങാന്‍ മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് അനുമതി നിഷേധിച്ച് മമതാ സര്‍ക്കാര്‍. ബിജെപി റാലിക്കായി മൂര്‍ഷിദാബാദില്‍ എത്താനിരുന്ന ഹെലികോപ്റ്ററിനാണ് അനുമതി നിഷേധിച്ചത്. തുടർന്ന് റാലി ബിജെപി റദ്ദാക്കി. മൂര്‍ഷിദാബാദിന് പുറമെ ഖൊരക് പൂരിലും റാലി സംഘടിപ്പിച്ചിട്ടുണ്ട്. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്ന് റോഡ് മാര്‍ഗം സഞ്ചരിച്ച് ശിവരാജ് സിങ് ചൗഹാൻ ഖൊരക്പൂരിലെ റാലിയില്‍ സംബന്ധിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സയന്തന്‍ ബസു പറഞ്ഞു.
അതേസമയം ഹെലികോപ്റ്ററിന് അനുമതി നിഷേധിച്ചാലും ബിജെപിയുടെ റാലി തടസ്സപ്പെടുത്താന്‍ കഴിയില്ലെന്നും സര്‍ക്കാരിനെതിരെ ഞങ്ങളുടെതായ രീതിയില്‍ പോരാട്ടം തുടരുമെന്നും ബിജെപി ബംഗാള്‍ ഘടകം വ്യക്തമാക്കി.
Post Your Comments