നിയമം ലംഘിച്ച് അനധികൃതമായി സൗദിയില്‍ തങ്ങുന്നവര്‍ക്ക് ജോലി നല്‍കിയാല്‍ ശിക്ഷയും പിഴയും ലഭിക്കുമെന്ന് പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ മുന്നറിയിപ്പ്.ഒരു ലക്ഷം റിയാല്‍ പിഴ, അഞ്ച് വര്‍ഷത്തേയ്ക്ക് റിക്രൂട്ടിങ്ങിന് വിലക്ക് എന്നിവയാണ് സ്ഥാപനത്തിനുള്ള ശിക്ഷ.സ്ഥാപന മേധാവിക്ക് ഒരു വര്‍ഷത്തെ തടവും വിദേശിയാണെങ്കില്‍ നാടുകടത്തലും ശിക്ഷ ലഭിക്കും.
നിയമ ലംഘകരായ തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് പിഴയും ശിക്ഷയും ഇരട്ടിപ്പിക്കുമെന്നും ജവാസത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. സന്ദര്‍ശന വിസയിലെത്തിയവര്‍ അനുവദിച്ച കാലാവധി കഴിഞ്ഞാല്‍ സൗദി വിടണമെന്നാണ് നിയമം. ഇഖാമ നിയമലംഘകര്‍, തൊഴില്‍ നിയമലംഘകര്‍, അതിര്‍ത്തി നിയമലംഘകര്‍ എന്നിവരെ ഒരു കാരണവശാലും ജോലിക്ക് നിര്‍ത്താന്‍ പാടില്ലെന്നും അറിയിപ്പുണ്ട്.
ഇത്തരം നിയമലംഘകര്‍ക്ക് അഭയം നല്‍കുന്നവര്‍ക്ക് ആറ് മാസം തടവും ലക്ഷം റിയാല്‍ പിഴയും വിദേശിയെങ്കില്‍ നാടുകടത്തലുമാണ് ശിക്ഷ. നിയമം ലംഘിച്ച് നിയമനം
നടത്തിയാല്‍ അഞ്ച് വര്‍ഷത്തേയ്ക്ക് കമ്പനിക്ക് ഒരു നിയമനവും പിന്നീട്
നടത്താനുമാകില്ല. സ്ഥാപനത്തിന്റെ അനധികൃത നടപടിയെ കുറിച്ച് രാജ്യത്തെ മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തുകയും ചെയ്യും.
Post Your Comments