KeralaNews

കെഎസ്ടിഎ സമ്മേളനത്തിന് തിരുവനന്തപുരം ഒരുങ്ങി

 

തിരുവനന്തപുരം: കേരളത്തിലെ അധ്യാപകരുടെ ഏറ്റവും വലിയ സംഘടനയായ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ (കെഎസ്ടിഎ) 28–ാം സംസ്ഥാന സമ്മേളനത്തിനു തിരുവനന്തപുരം ഒരുങ്ങി. 13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തലസ്ഥാന നഗരം കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിനു വേദിയാകുന്നത്. സമ്മേളനം അവിസ്മരണീയമാക്കാനുള്ള ഒരുക്കങ്ങള്‍ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി.

ചുവന്ന കൊടി തോരണങ്ങളാല്‍ നഗരം അലംകൃതമാണ്. അധ്യാപകരുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാത്രിയോടെയാണ് അലങ്കാര ജോലികള്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയത്. പ്രതിനിധി സമ്മേളനത്തിനു പുറമെ, അധ്യാപക പ്രകടനം, പൊതു സമ്മേളനം, ട്രേഡ് യൂണിയന്‍ സൗഹൃദ സമ്മേളനം, വനിതാ സമ്മേളനം, വിദ്യാഭ്യാസ–സാംസ്‌കാരിക സമ്മേളനം, യാത്രയയപ്പ് സമ്മേളനം എന്നിവയും നടക്കും. അധ്യാപക സമൂഹത്തെ ബാധിക്കുന്ന വിവിധ വിഷയങ്ങള്‍ക്കു പുറമെ അധ്യാപക പരിവര്‍ത്തനം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ തുടര്‍ച്ച, നവകേരള നിര്‍മാണം, പാഠ്യപദ്ധതി നവീകരണം, കേന്ദ്രസര്‍ക്കാരിന്റെ വിദ്യാര്‍ഥി വിരുദ്ധ വിദ്യാഭ്യാസ നയം, വിദ്യാഭ്യാസ കമീഷന്‍ ശുപാര്‍ശകള്‍ തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും.

shortlink

Related Articles

Post Your Comments


Back to top button