Latest NewsNattuvartha

സല്‍ക്കാര പ്രിയം വര്‍ധിക്കുന്നു; ചെറുകടികള്‍ വാങ്ങാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു മാസം ചെലവഴിക്കുന്ന കണക്കുകള്‍ പുറത്ത്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ സല്‍ക്കാരം പ്രിയം അല്‍പ്പം കൂടുന്നുവോ? ഉണ്ടെന്ന് തെളിയിക്കുന്ന കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. കൊച്ചി സ്വദേശി എസ്.ധനരാജ് നല്‍കിയ വിവരാവകാശ അപേക്ഷകള്‍ക്കുള്ള മറുപടിയായി പുറത്തു വന്നിരിക്കുന്ന കണക്കുകളാണിവ. കഴിഞ്ഞ വര്‍ഷം 3,75,000 രൂപയാണ് മുഖ്യമന്ത്രി ആതിഥേയത്വം വഹിച്ച ചായസല്‍ക്കാരങ്ങള്‍ക്കായി ചെലവഴിച്ചത്. എന്നാല്‍ 2016ല്‍ 1,20,000 രൂപയാണ് ചെലവഴിച്ചത്. 2017ല്‍ 2,63,617 രൂപ ചെലവഴിച്ചതായും വിവരാവകാശ രേഖകള്‍ പറയുന്നു. ചെറുകടികള്‍ വാങ്ങാന്‍ മാത്രം ഒരു മാസം മുഖ്യമന്ത്രിയുടെ ഓഫിസ് 36,000 രൂപയിലധികമാണ് ചെലവഴിക്കുന്നത്. സെക്രട്ടേറിയറ്റിലെ കന്റീനില്‍ നിന്നാണ് ഓഫിസിലേക്കുള്ള ചായയും ചെറുകടികളും വരുത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button